Mon Nov 02, 2026 3:51 pm
FLASH
ജനശതാബ്ദി ഇനി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് അല്ല; നിരക്കുകള്‍ കുറയും      |      “ഖുശ്പു”ഫസ്റ്റ് ലുക്കിൽതന്നെ തിളങ്ങി..      |      L368 അനൂപ് സത്യൻ -മോഹൻ ലാൽചിത്രംആരംഭിച്ചു.      |      കാത്തിരിപ്പിന് വിരാമം,ബിന്നി സെബാസ്റ്റ്യൻ നായികയാവുന്ന ‘രാശി’ പ്രേക്ഷകരിലേക്ക്,      |      അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സമഗ്ര ഇടപെടലിന് മന്ത്രി കെ.മുരളീധരന്റെ നിർദ്ദേശം      |      നവംബർ മാസത്തെ പ്രധാന വിശേഷദിനങ്ങൾ      |      വെള്ളായണി കായൽ സംരക്ഷിക്കപ്പെടണം!      |      AIയുടെ കാലത്ത് ഇന്റർനെറ്റിന് പ്രാധാന്യം; മാറുന്ന ഡിജിറ്റൽ ആവശ്യങ്ങൾക്ക് കരുത്തായി കെഫോൺ      |      ഓരോ വോട്ടും ജനാധിപത്യത്തിന്റെ ശബ്ദം      |      ഭാരതശ്രീ ഡോ. സുരേഷ് കുമാർ പ്രഭാകരന് മികച്ച ബിസിനസ്മാൻ പുരസ്കാരം      |      
X

L368 അനൂപ് സത്യൻ -മോഹൻ ലാൽചിത്രംആരംഭിച്ചു.

Entertainment / Flash / HOME / Kerala / Latest News November 1, 2026



മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന (L 368) പുതിയ ചിത്രത്തിന് തുടക്കമിട്ടു .
ആശിർവ്വാദ് സിനിമാസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ഈ ചിത്രം ബിനു ജോർജ് അലക്സാണ്ഡർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബിനു ജോർജ് അലക്‌സാണ്ഡർ നിർമ്മിക്കുന്നു.
ഒക്ടോബർ മുപ്പത് വെള്ളിയാഴ്ച്ച കൊച്ചിയിലെ ഗ്രാൻഡ് ഹയ്യാത്ത് ഹോട്ടലിൽ നടന്ന പൂജാ ചടങ്ങിൽ അണിയറപ്രവർത്തകരും, ബന്ധുമിത്രാദികളും, അഭിനേതാക്കളും ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചതു്. .
തുടർന്ന്
ശ്രീ പി.ജി. ജോർജും,,ശ്രീമതി കുഞ്ഞൂഞ്ഞമ്മ ജോർജും ചേർന്ന് സ്വിച്ചോൺ കർമ്മവും, മോഹൻലാൽ ഫസ്റ്റ് ക്ലാപ്പും നൽകി.
“വരനെ ആവശ്യമുണ്ട് എന്ന തൻ്റെ ആദ്യ ചിത്രത്തിനു ശേഷം ആറു വർഷത്തെ ഇടവേളക്കുശേഷ മാണ് തൻ്റെയൊരു ചിത്രം ആരംഭിക്കുന്നത്. അത് താൻ ഏറ്റവും അധികം ആരാധിക്കുന്ന നടൻ മോഹൻലാലിനെ നായകനാക്കി ചെയ്യാൻ അവസരമുണ്ടാ യതിൽ ഏറെ സന്തോഷമുണ്ടന്ന് സംവിധായകൻ അനൂപ് സത്യൻ തൻ്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു.”

“മോഹൻലാലിൻ്റെ ആരാധകനായിരുന്ന അനൂപിൻ്റെ പഴയ കാര്യങ്ങൾ അനുസ്മരിച്ചു കൊണ്ടാണ് സത്യൻ അന്തിക്കാട് ആശംസ നേർന്നത്.
ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രത്തിന്
L368 എന്നാണ് അനൗൺസ് ചെയ്തു കാണുന്നത്. അതിൽ ഇരുപതു ചിത്രങ്ങൾ തൻ്റേതാണന്നും സത്യൻ അന്തിക്കാട് ഓർമ്മിപ്പിച്ചു” .
“ഒരു ഫിലിം മേക്കറെ സംബന്ധിച്ചടത്തോളം ആറു വർഷത്തെ ഇട വേള വല്ലാത്ത പെയിൻ ഫുൾ തന്നെയാണ്.. അതു കവർ ചെയ്ത് മോഹൻലാലിനോ ടൊപ്പം സിനിമയുമായി അനൂപിനു കടന്നു വരാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടന്ന് ജൂഡ് ആൻ്റെണി ജോസഫ് പറഞ്ഞു.”
“സത്യൻ അന്തിക്കാടിനോടും, മക്കളായ അഖിൽ സത്യൻ, അനൂപ് സത്യൻ എന്നിവർക്കൊപ്പവും അഭിനയിക്കാനും സന്തോഷം പങ്കിടുവാനും കഴിഞ്ഞതിൻ്റെ സന്തോഷം മുകേഷും പങ്കുവെച്ചു.”
“താൻ ഈ ചിത്രത്തിൻ്റെ ഭാഗമല്ലായെങ്കിലും, തനിക്കു പ്രിയപ്പെട്ട നിരവധിപ്പേരുടെ ഈ സംരംഭത്തിൽ തൻ്റെ സന്തോഷം പങ്കിടുന്നതായി ടൊവിനോ തോമസ്സം പറഞ്ഞു.”
ആശിഷ് ജൊ ആൻ്റെണി, സംഗീത് പ്രതാപ് , ജെയ്ക്ക് ബിജോയ്‌സ് , ആൻ്റെണി പെരുമ്പാവൂർ, ബിനു ജോർജ് അലക്‌സാണ്ഡർ, മോഹൻലാൽ എന്നിവ വരും വേദി പങ്കിട്ടു സംസാരിച്ചു..
ചിത്രത്തേക്കുറിച്ച് ഒന്നും തൽക്കാലം പുറത്തുവിടുന്നില്ലായെന്നാണ് സംവിധായകൻ അനൂപ് സത്യൻ പറഞ്ഞത്.
എല്ലാ ജോണറുകളിലുടെയും സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കു മെന്ന് അനൂപ് അനൂപ് സത്യൻ സൂചിപ്പിച്ചു..
മഹാരാഷ്ട്ര, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നും കണ്ടെടുത്ത മൂന്ന് തീയേറ്റർ ആർട്ടിസ്റ്റുകൾ ഊ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
ഇവ തെന്നൽ ,
മുകേഷ് ,അജു വർഗീസ്, സംഗീത് പ്രതാപ് , രാജേഷ് മാധവൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായുണ്ട്..

കൊച്ചിയിൽ ചിത്രീകരണമാരംഭിച്ച ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇടുക്കി, മംഗലാപുരം ഉൾപ്പടെ കർണ്ണാടകയിലെ നിരവധി ലൊക്കേഷനുകളിലുമായിട്ടാണ് പൂർത്തിയാകുന്നത്..
ഗാനങ്ങൾ – കൈതപ്രം.
സംഗീതം – ജെയ്ക്ക്ബിജോയ്‌സ്,
ഛായാഗ്രഹണം- ഷഹ്‌നാസ് ജലാൽ.
കലാസംവിധാനം- പ്രശാന്ത് മാധവൻ.
കോസ്റ്റ്യം ഡിസൈൻ- സുജിത് സുധാകർ.
മേക്കപ്പ് -സജീവ് സജി,
സിങ്ക് സൗണ്ട്- അനിൽ രാധാകൃഷ്ണൻ,
വി.എഫ്.ക്‌സ്- വിഷ്‌ണു പിഷാരടി.
ആക്ഷൻ- സ്റ്റണ്ട് സെൽവ .
ഡിസൈൻ- എസ്തറ്റിക്ക് കുഞമ്മ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- അതുല്യ മധു.
പ്രൊഡക് ഷൻ മാനേജർ- ആദർശ് ലൈല സുന്ദർ.
പ്രൊഡക്ഷൻ
എക്സിക്യൂട്ടീവ്- .ശ്രീക്കുട്ടൻ. ധനേഷ്
പ്രൊഡക്‌ഷൻ കൺട്രോളർ – ബിജു തോമസ്.
ആശിർവ്വാദ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.