തിരുവനന്തപുരം: ട്രാവൻകൂർ ബിസിനസ് സമ്മിറ്റ്, സ്റ്റോറിപ്രണർ ഹബ്, ബിസിനസ് ഇൻസൈറ്റ് മാഗസിൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ലെമൺ ട്രീ പ്രീമിയറിൽ സംഘടിപ്പിച്ച ‘കഥയോരം’ സംരംഭക സംഗമത്തിൽ സൈൻ വേൾഡ് മാനേജിംഗ് ഡയറക്ടർ ഭാരതശ്രീ ഡോ. സുരേഷ് കുമാർ പ്രഭാകരന് മികച്ച ബിസിനസ്മാൻ പുരസ്കാരം സമ്മാനിച്ചു.
ബീറ്റ ഗ്രൂപ്പ് ചെയർമാൻ ഡോ. ജെ. രാജ്മോഹൻ പിള്ള, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി.) അസിസ്റ്റന്റ് ജനറൽ മാനേജർ സജിത ജി. നാഥ്, കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെ.എസ്.എസ്.ഐ.എ.) ജില്ലാ പ്രസിഡന്റ് എ. ഫൈസലുദ്ദീൻ, ബിസിനസ് സ്റ്റോറിടെല്ലിങ് മെന്റർ ശ്രീലിൽ എസ്. എൽ., മാജിക് പ്ലാനറ്റ് സ്ഥാപകൻ ഗോപിനാഥ് മുതുകാട്, ബിസിനസ് ഇൻസൈറ്റ് സി.ഇ.ഒ. പ്രചോദ് പി. രാജ്, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ടി.സി.സി.ഐ.) പ്രസിഡന്റ് എസ്. എൻ. രഘുചന്ദ്രൻ നായർ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര സമർപ്പണം.

