Mon Oct 26, 2026 9:45 pm
FLASH
കൊല്ലത്ത് കള്ളനോട്ട് കേസിലെ പ്രതിയുടെ ലോക്കറിൽ 25 കോടിയുടെ തിമിംഗില ഛർദി      |      1000 കോടിയുടെ ആരോഗ്യ ഫണ്ട് രൂപീകരിക്കാൻ നിർദേശം; 10,000 പേരിൽനിന്ന് 10 ലക്ഷം വീതം സമാഹരിക്കും      |      നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും      |      എം രാഘവന് പുറമെ പിപി ദിവ്യയും പാർട്ടി വിടുന്നു?CPMൽ കൊഴിഞ്ഞു പോക്ക് തുടരുന്നു      |      പച്ചക്കള്ളം പൊളിയുന്നു മരുന്ന് കമ്പനിയില്‍നിന്ന് cpmഉം പണം കൈപ്പറ്റി      |      ജിലു മോൾ രാജ്യത്തിനാകെ അഭിമാനം      |      സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട്ട് തുടക്കം; കായിക മേഖലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി      |      സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണശ്രമം; 11 മിസൈലുകൾ തകർത്തതായി സഖ്യസേന      |      അറബിക്കടലിൽ ന്യൂനമർദ്ദം, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് ഭീഷണി; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്      |      സംസ്ഥാനത്ത് മഴ കനക്കും! നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു      |      
X

സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണശ്രമം; 11 മിസൈലുകൾ തകർത്തതായി സഖ്യസേന

GLOBAL / Flash / Latest News / National October 25, 2026

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യകളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണശ്രമം തടഞ്ഞതായി സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം അറിയിച്ചു. 10 ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായാണ് റിപ്പോർട്ട്.

സഖ്യസേന വക്താവ് തുർക്കി അൽ മാലിക്കി ഇക്കാര്യം എക്സ് പ്ലാറ്റ്‌ഫോമിലൂടെ സ്ഥിരീകരിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദിയുടെ തെക്കൻ മേഖലകളെ ലക്ഷ്യമിട്ടാണ് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതെന്നാണ് വിവരം. ഖമീസ് മുശൈത്ത് നഗരത്തെ ലക്ഷ്യമിട്ടെത്തിയ ക്രൂയിസ് മിസൈലും പ്രതിരോധ സംവിധാനത്തിലൂടെ തകർത്തതായി അധികൃതർ അറിയിച്ചു.

ആക്രമണശ്രമത്തെത്തുടർന്ന് ജിസാൻ പ്രവിശ്യയിൽ സുരക്ഷാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് മുന്നറിയിപ്പ് പിൻവലിച്ചതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. നിലവിൽ അടിയന്തര അപകടസാധ്യത ഒഴിവായതായി അധികൃതർ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.

സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു. ആക്രമണം നടന്നതായി സംശയിക്കുന്ന സ്ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടരുതെന്നും സംഭവങ്ങളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.