Thu Oct 22, 2026 8:29 am
FLASH
‘മന്ത്രി തെറിച്ചുപോയെന്നത് കൃത്രിമ മൊഴി’; വീണാ ജോർജിനെതിരായ ആക്രമണക്കേസിൽ നിർണായക വെളിപ്പെടുത്തൽ      |      സംസ്ഥാനത്ത് കനത്ത മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം      |      മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേള മാർച്ച് 24 മുതൽ      |      തെരഞ്ഞെടുപ്പ് കമീഷണർമാരുടെ കത്ത് വിവാദം; രേഖകൾ പുറത്ത്, ഉള്ളടക്കം ഇനിയും രഹസ്യം      |      ജന്തർ മന്തർ പ്രതിഷേധം: സിജെപി നേതാക്കൾക്ക് ജാമ്യം      |      കോവളത്തെ സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; സസ്പെൻഷൻ നടപടിയുമായി മേയർ      |      കുണ്ടറയിൽ അമ്മയ്ക്കും അഞ്ചുവയസ്സുകാരനും ഇടിമിന്നലേറ്റു; കുഞ്ഞിന് ദേഹമാസകലം പൊള്ളൽ      |      ദസറയ്ക്ക് പാറ്റയുടെ കോലം കത്തിക്കൽ; പരിഹാസവുമായി അഭിജീത് ദീപ്കെ, ‘ഫ്രീ പബ്ലിസിറ്റിക്ക് നന്ദി’      |      ആത്മഹത്യ.      |      തുലാവർഷം ശക്തമാകുന്നു; ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്      |      
X

സംസ്ഥാനത്ത് കനത്ത മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

Latest News / Flash / Kerala October 22, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര, തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

ഓറഞ്ച് അലർട്ട്

ഒക്ടോബർ 24ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഒക്ടോബർ 25ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

24 മണിക്കൂറിനുള്ളിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്.

യെല്ലോ അലർട്ട്

ഒക്ടോബർ 22ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ഒക്ടോബർ 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മുന്നറിയിപ്പുണ്ട്.

ഒക്ടോബർ 24ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഒക്ടോബർ 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

Tags: , , ,