Thu Oct 22, 2026 4:15 am
FLASH
മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേള മാർച്ച് 24 മുതൽ      |      തെരഞ്ഞെടുപ്പ് കമീഷണർമാരുടെ കത്ത് വിവാദം; രേഖകൾ പുറത്ത്, ഉള്ളടക്കം ഇനിയും രഹസ്യം      |      ജന്തർ മന്തർ പ്രതിഷേധം: സിജെപി നേതാക്കൾക്ക് ജാമ്യം      |      കോവളത്തെ സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; സസ്പെൻഷൻ നടപടിയുമായി മേയർ      |      കുണ്ടറയിൽ അമ്മയ്ക്കും അഞ്ചുവയസ്സുകാരനും ഇടിമിന്നലേറ്റു; കുഞ്ഞിന് ദേഹമാസകലം പൊള്ളൽ      |      ദസറയ്ക്ക് പാറ്റയുടെ കോലം കത്തിക്കൽ; പരിഹാസവുമായി അഭിജീത് ദീപ്കെ, ‘ഫ്രീ പബ്ലിസിറ്റിക്ക് നന്ദി’      |      ആത്മഹത്യ.      |      തുലാവർഷം ശക്തമാകുന്നു; ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്      |      ഓപ്പറേഷൻ തൂഫാൻ: നിയമനടപടിക്കപ്പുറം ഒരു സാമൂഹിക ഉത്തരവാദിത്വം      |      എയ്ഡ്‌സ് വ്യാപനം: ജാഗ്രത കൈവിടരുത്      |      
X

കോവളത്തെ സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; സസ്പെൻഷൻ നടപടിയുമായി മേയർ

HOME / Flash / Kerala / Latest News October 20, 2026

തിരുവനന്തപുരം: കോവളത്തെ സ്പായിൽ 16 വയസ്സുകാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ അറസ്റ്റ് ചെയ്തു. ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ടറാണ് അനുരൂപ്. സംഭവത്തിൽ ഇയാളെ സസ്പെൻഡ് ചെയ്തതായി മേയർ അറിയിച്ചു.

‘ഡ്രീം’ എന്ന പേരിലുള്ള സ്പാ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. കേസിൽ നേരത്തെ അറസ്റ്റിലായ നിഷാന്തിനെ ബിനാമിയാക്കിയായിരുന്നു സ്ഥാപനം നടത്തിയിരുന്നതെന്നാണ് വിവരം.

മൂന്ന് മാസം മുമ്പാണ് സ്പാ ആരംഭിച്ചതെന്നാണ് അനുരൂപിന്റെ മൊഴി. എന്നാൽ നിഷാന്തുമായി ഇയാൾക്ക് ഏറെക്കാലമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം.

സ്പായിൽനിന്നുള്ള വരുമാനം മുഴുവൻ അനുരൂപിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. പ്രതിദിനം 25,000 രൂപ വരെ വരുമാനം ലഭിച്ചിരുന്നുവെന്നാണ് വിവരം. അതേസമയം, സ്പായുടെ വാടകക്കരാർ നിഷാന്തിന്റെ പേരിലായിരുന്നു.