Thu Oct 22, 2026 3:39 am
FLASH
മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേള മാർച്ച് 24 മുതൽ      |      തെരഞ്ഞെടുപ്പ് കമീഷണർമാരുടെ കത്ത് വിവാദം; രേഖകൾ പുറത്ത്, ഉള്ളടക്കം ഇനിയും രഹസ്യം      |      ജന്തർ മന്തർ പ്രതിഷേധം: സിജെപി നേതാക്കൾക്ക് ജാമ്യം      |      കോവളത്തെ സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; സസ്പെൻഷൻ നടപടിയുമായി മേയർ      |      കുണ്ടറയിൽ അമ്മയ്ക്കും അഞ്ചുവയസ്സുകാരനും ഇടിമിന്നലേറ്റു; കുഞ്ഞിന് ദേഹമാസകലം പൊള്ളൽ      |      ദസറയ്ക്ക് പാറ്റയുടെ കോലം കത്തിക്കൽ; പരിഹാസവുമായി അഭിജീത് ദീപ്കെ, ‘ഫ്രീ പബ്ലിസിറ്റിക്ക് നന്ദി’      |      ആത്മഹത്യ.      |      തുലാവർഷം ശക്തമാകുന്നു; ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്      |      ഓപ്പറേഷൻ തൂഫാൻ: നിയമനടപടിക്കപ്പുറം ഒരു സാമൂഹിക ഉത്തരവാദിത്വം      |      എയ്ഡ്‌സ് വ്യാപനം: ജാഗ്രത കൈവിടരുത്      |      
X

ദസറയ്ക്ക് പാറ്റയുടെ കോലം കത്തിക്കൽ; പരിഹാസവുമായി അഭിജീത് ദീപ്കെ, ‘ഫ്രീ പബ്ലിസിറ്റിക്ക് നന്ദി’

Latest News / Flash / HOME October 20, 2026

ദില്ലി: ദസറ ആഘോഷങ്ങളുടെ ഭാഗമായി രാവണന്റെ കോലത്തിനൊപ്പം പാറ്റയുടെ കോലവും കത്തിക്കാനുള്ള തീരുമാനത്തിൽ പരിഹാസവുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെ. ‘ഫ്രീ പബ്ലിസിറ്റിക്ക് നന്ദി’ എന്നായിരുന്നു ദീപ്കെയുടെ പ്രതികരണം. ദില്ലിയിലെ പിതാംപുരയിൽ സ്ഥാപിച്ച പാറ്റയുടെ കോലത്തിന്റെ ദൃശ്യം പങ്കുവെച്ചാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയത്.

ദസറ ആഘോഷങ്ങളുടെ ഭാഗമായി ദില്ലിയിലെ ശ്രീ കേശവ് രാംലീല കമ്മിറ്റിയാണ് രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ കോലങ്ങൾക്കൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കാൻ ഒരുക്കിയത്. പാറ്റയുടെ കോലം കത്തിക്കാനുള്ള തീരുമാനം ശ്രദ്ധ നേടിയതോടെയാണ് സിജെപി സ്ഥാപകൻ പ്രതികരണവുമായി രംഗത്തെത്തിയത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് സിജെപി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പാറ്റയുടെ കോലം കത്തിക്കാൻ സംഘാടകർ തീരുമാനിച്ചത്. ബിജെപി എംഎൽഎ അശോക് ഗോയൽ ദേവരഹ പ്രസിഡന്റായ ശ്രീ കേശവ് രാംലീല കമ്മിറ്റിയുടേതാണ് ഈ നീക്കം.

വീടുകൾ, പരിസരങ്ങൾ, സമൂഹം എന്നിവിടങ്ങളിൽ നിന്ന് മാലിന്യം പൂർണമായും ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് പാറ്റയുടെ കോലം കത്തിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്മിറ്റി പ്രസിഡന്റ് അശോക് ഗോയൽ ദേവരഹ വ്യക്തമാക്കി.