കഴിഞ്ഞ ഒരാഴ്ചയിലെ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വാർത്തകളിൽ പലതും ആത്മഹത്യകളാണ്.
പല പ്രായത്തില്‍ ഉള്ളവര്‍.
സമൂഹത്തിൽ നല്ല രീതിയിൽ ജീവിക്കുന്ന മനുഷ്യരൊക്കെ പെട്ടെന്ന് ജീവിതം അവസാനിപ്പിച്ച് മരണത്തിലേയ്ക്ക് തെന്നി വീഴുന്നത് കാണുമ്പോൾ ഭയം തോന്നുന്നു.
വിവരവും വിദ്യാഭാസവും ജോലിയും ഒക്കെ ഉണ്ടായിട്ടും ഒരു നിമിഷത്തെ ബുദ്ധിമോശം കൊണ്ട് സ്വയം ജീവനെടുക്കുമ്പോള്‍ അതിൽ അറിഞ്ഞൊ അറിയാതെയോ ബലിയാടാവേണ്ടി വരുന്ന വീട്ടുകാരെ പലപ്പോഴും ആത്മഹത്യ ചെയ്യുന്നവർ ഓർക്കുന്നില്ലെന്ന് തന്നെ വേണം പറയാൻ.
എന്തിന് ?
എങ്ങനെ ?
തുടങ്ങിയ നീണ്ട ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടി ഇല്ലാതെ നില്കെണ്ടി വരുന്നത് അത്ര സുഖകരമായ അവസ്ഥ അല്ല.
ജീവിക്കാൻ ധൈര്യം ഇല്ലാത്ത മനുഷ്യരാണ് അത്മഹത്യ ചെയ്യുന്നത് എന്നു പറയുമ്പോള്‍
അതിലും രണ്ടു വശങ്ങളുണ്ട് എന്ന് തിരിച്ചറിയുന്നു.
മരിക്കാന്‍ ധൈര്യം ഉണ്ടായിട്ടും ജീവിക്കാനതില്ലാതെ പോകുന്നത് എന്തുകൊണ്ടാവും?
എന്നാൽ ചിലർ പറയുന്നത് മരിക്കാൻ ധൈര്യമില്ലാത്തത് കൊണ്ട് ജീവിക്കുന്നു എന്നും.
എന്തൊക്കെയാ അല്ലെ?
ആത്മഹത്യയുടെ വലിയൊരു പങ്കും ആ നിമിഷത്തെ ഒരു തോന്നലില്‍ നിന്നും സംഭവിച്ച് പോകുന്നതാണ്.
മാനസികനിലയിലെ വ്യതിയാനങ്ങള്‍,
മാനസിക പിരിമുറുക്കം, പെട്ടെന്ന് ഉണ്ടാവുന്ന ഭീകരമായ mood swings ഇതൊക്കെ കാരണങ്ങളാകുന്നുണ്ട്.
ഇതിനപ്പുറം വ്യക്തമായ കാരണങ്ങളെതും പ്രത്യക്ഷത്തില്‍ ഇല്ലാത്ത ചില മനുഷ്യര്‍ ജീവിതം സ്വയം അവസാനിപ്പിച്ച് കളയുമ്പോള്‍ വല്ലാത്തൊരു
വീര്‍പ്പുമുട്ടലില്‍ ചുറ്റുമുള്ള മനുഷ്യരൊക്കെ പിടയുന്നത് കാണാം.
അത് ഭീകരമാണ്.
പറയത്തക്ക ബുദ്ധിമുട്ടുകളൊന്നും മരിച്ച ആളിന് ഇല്ല എന്നത് തീര്‍ത്തും വ്യക്തിപരമാണ്. ചിലര്‍ ഒരു സംശയത്തിന് പോലും ഇടകൊടുക്കാതെ എല്ലാം സ്വകാര്യമായി കൊണ്ടുനടക്കുന്നു. ഒരു നിമിഷത്തില്‍ ജീവിതം അവസാനിപ്പിക്കുന്നു.
എന്നാല്‍ ആത്മഹത്യ ഒന്നിനും പരിഹാരമാകുന്നുമില്ല.
കടുത്ത ആത്മഹത്യ പ്രേരണ പ്രത്യക്ഷത്തില്‍ കാണിക്കുന്ന ആളുകള്‍ ഉണ്ട്.അത്തരം ആളുകളെ ഒരു പരിധിവരെ ചികിത്സിച്ച് മാറ്റാം എന്നാലും ചിലരെങ്കിലും വിദഗ്ദമായി ആ അവസ്ഥയെ മനസ്സില്‍ താലോലിച്ച് ജീവിതം അവസാനിപ്പിച്ച്
കടന്നു കളയുന്നു.മനുഷ്യര്‍ ജീവിക്കാന്‍ ഭയക്കുന്നു.
മരിക്കാന്‍ ഭയക്കുന്നില്ല.
അതിന്റെ പകുതി ധൈര്യം മതി ജീവിക്കാന്‍.
സബിത രാജ്



