കോതമംഗലം : പല്ലാരിമംഗലം വെയിറ്റിംഗ്ഷെഢ് കവല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാട്ട്സ്ആപ് കുട്ടായ്മയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികളെ ആദരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. നൗഷാദ് അറക്കൽ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ ബ്ലോക്ക്പഞ്ചായത്തംഗം നിസാമോൾ ഇസ്മയിൽ, വാർഡ്മെമ്പർ നസിയ ഷെമീർ, ഇ പി ഖാലിദ്, പി കെ മൊയ്തു, സരിതാസ് നാരായണൻ നായർ, എം എം അബ്ദുൾ റഹ്മാൻ, മുഹമ്മദ് വാളറ, റഹീം കരോട്ടക്കുടിയിൽ, ടി എം നൂറുദ്ധീൻ, എം ഇ സിറാജ്, കെ എം എ ഷുക്കൂർ എന്നിവർ പ്രസംഗിച്ചു.
Also Read: ആവശ്യകത കൂടിയതോടെ തേങ്ങയുടെ വിലയിൽ കുതിപ്പ്



