കിട്ടാത്തതും നാളികേരാധിഷ്ഠിത വ്യവസായമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.
പ്രധാന നാളികേര ഉത്പാദകരാജ്യങ്ങളായ ഇൻഡൊനീഷ്യയും ഫിലിപ്പീൻസും ആഭ്യന്തര നാളികേര വ്യവസായമേഖലയെ ശക്തിപ്പെടുത്താൻ പച്ചത്തേങ്ങ കയറ്റുമതിയിലേർപ്പെടുത്തിയ നിയന്ത്രണം തേങ്ങയുടെ ആവശ്യകത ഉയർത്തുന്നു ആറുമാസത്തേക്ക് പച്ചത്തേങ്ങ കയറ്റുമതി നിരോധിക്കാൻ ഇൻഡൊനീഷ്യൻ വ്യവസായമന്ത്രാലയവും ശുപാർശ ചെയ്തു. കയറ്റുമതിചെയ്യുന്ന മറ്റ് നാളികേര ഉത്പന്നങ്ങള്‍ക്ക് ചുങ്കമേർപ്പെടുത്താനും ശുപാർശയുണ്ട്
കഴിഞ്ഞ സെപ്റ്റംബർ മുതല്‍ തേങ്ങവില കൂടിയത് കർഷകർക്ക് ഗുണകരമാണെങ്കിലും കൂടിയ വിലയും ആവശ്യത്തിന് തേങ്ങ കിട്ടാത്തതും നാളികേരാധിഷ്ഠിത വ്യവസായമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാനാണ് ഫിലിപ്പീൻസിന്റെയും ഇൻഡൊനീഷ്യയുടെയും ശ്രമം.കയറ്റുമതി നിരോധിച്ച് വ്യവസായങ്ങള്‍ക്കാവശ്യമായ തേങ്ങ രാജ്യത്ത് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനെതിരേ കർഷകരില്‍നിന്ന് പ്രതിഷേധമുയർന്നിട്ടുണ്ട്. തേങ്ങ കയറ്റുമതിചെയ്യാതെ രാജ്യത്തുമാത്രം ഉപയോഗിക്കുമ്ബോള്‍ വിലയിടിയുമെന്നാണ് കർഷകരുടെ വാദം
ഈ രാജ്യങ്ങളുമായി താരതമ്യംചെയ്യുമ്ബോള്‍ ഇന്ത്യയില്‍നിന്നുള്ള നാളികേര കയറ്റുമതി വളരെ കുറവാണ്. യൂറോപ്പ്, അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍, ചൈന എന്നിവയാണ് ലോകത്തെ പ്രധാന നാളികേര ഇറക്കുമതിരാജ്യങ്ങള്‍ ഇപ്പോള്‍ വിയറ്റ്നാമുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് ചൈന കഴിയാവുന്നത്ര തേങ്ങ സംഭരിക്കുന്നുണ്ട്. ചൈനയുടെ ഈ വാരിക്കൂട്ടലും വിലയെ സ്വാധീനിച്ചു.
പച്ചത്തേങ്ങ, കൊപ്ര, ഉണ്ടക്കൊപ്ര, രാജാപ്പുർ കൊപ്ര, കൊട്ടത്തേങ്ങ എന്നീ നാളികേര ഇനങ്ങളുടെയെല്ലാം വില റെക്കാഡിലെത്തി.വില ഇങ്ങനെ: ഒരുവർഷംമുൻപുള്ള വില. വില ക്വിന്റലിന്, കൊട്ടത്തേങ്ങയുടേത് ആയിരം എണ്ണത്തിന്പച്ചത്തേങ്ങ- 6800 (2800) കൊപ്ര- 21,000 (9500), ഉണ്ടക്കൊപ്ര- 21,500 (8500), രാജാപ്പുർ- 24,000 (10,150), കൊട്ടത്തേങ്ങ-23,000 (9000)