കൊച്ചി: തിരുവാങ്കുളത്ത് മൂന്നു വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി. കുട്ടിയുടെ അമ്മ പരസ്പര വിരുദ്ധമായി സംസാരിക്കുന്നതിനാല്‍ അമ്മയെ ചെങ്ങമനാട് പൊലീസ് ചോദ്യം ചെയ്തു. അമ്മയ്ക്ക് മാനസികമായി പ്രശ്‌നമുണ്ടായിരുന്നതായി കുടുംബക്കാര്‍ പറയുന്നു. അമ്മ കുട്ടിയെ അപകടത്തിലാക്കാനുള്ള സാധ്യതയുണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ അകല്‍ച്ചയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.കുട്ടിയുമായി ഒരു യുവതി പോകുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. മൂഴിക്കുളം പാലം വരെ കുട്ടിയും അമ്മയും എത്തിയിരുന്നു .എന്നാൽ അതിനു ശേഷം ‘അമ്മ മാത്രമാണ് വീട്ടിലേക്ക് യാത്ര ചെയ്തത്. ‘അമ്മ യാത്ര ചെയ്ത ഓട്ടോ ഡ്രൈവറും മൊഴി നൽകിയിരുന്നു. അതുകൊണ്ട് മൂഴിക്കുളം പാലം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.