വെള്ളറട: അമിത വേഗതയില്‍ എത്തിയ നിയന്ത്രണം വിട്ട ബൈക്ക് വഴിയാത്രക്കാരനായ വയോധികനെ ഇടിച്ചു തെറിപ്പിച്ച ശേഷം റോഡ് വര്‍ക്കിലെ ആര്‍ച്ചില്‍ ഇടിച്ചു മറിഞ്ഞു. മനോജ്പുരം കാരക്കോണം റോഡില്‍ വൈകുന്നേരത്ത് കുന്നത്തുകാല്‍ ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. ധനുവച്ചപുരം ഭാഗത്ത് നിന്നും കാരക്കോണത്തേക്ക് യുവാവ് ഓടിച്ചുവ രികയായിരുന്ന ടി. എന്‍. 75 എ. എഫ.് 2818 ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വഴിയാത്രികനായ മഞ്ചവിളാകം ആര്‍. വി. ഭവനില്‍ വിജയകുമാറി (68)നെ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചിത്രം.വയോധികനെ ഇടിച്ചു തെറിപ്പിച്ച ശേഷം റോഡ് വര്‍ക്കിലെ ആര്‍ച്ചില്‍ ഇടിച്ചു മറിഞ്ഞ അപകടം.