ഡബിൾ ന്യുമോണിയ ബാധിച്ച് സുഖം പ്രാപിച്ചുകൊണ്ടിരുന്ന 88 കാരനായ ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ച കാസ സാന്താ മാർട്ടയിലെ വസതിയിൽ വച്ച് അന്തരിച്ചതായി വത്തിക്കാൻ പ്രസ്താവനയിൽ പറഞ്ഞുഇന്ന് രാവിലെ 7:35 ന്, റോമിലെ ബിഷപ്പ് ഫ്രാൻസിസ് പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി. അദ്ദേഹത്തിൻ്റെ മുഴുവൻ ജീവിതവും കർത്താവിൻ്റെയും അദ്ദേഹത്തിൻ്റെ സഭയുടെയും സേവനത്തിനായി സമർപ്പിച്ചിരുന്നുവെന്ന് വത്തിക്കാൻ അഡ്മിനിസ്ട്രേറ്റർ കർദ്ദിനാൾ കെവിൻ ഫെറൽ പ്രഖ്യാപിച്ചു