Tue Jul 08, 2025 9:29 pm
FLASH
X
booked.net

കോതമംഗലം കൺവെൻഷൻ

Kerala / Latest News March 29, 2025

“ദൈവത്തിന്റെ വഴിയിലൂടെ നടക്കുവാനാണ് ദൈവം നമ്മോട് ആവശ്യപ്പെടുന്നത്”:
റവ. ഫാ. റെജി ചവർപ്പനാൽ

കോതമംഗലം: മാർ തോമ ചെറിയ പള്ളിയിൽ നടത്തപ്പെടുന്ന കോതമംഗലം കൺവെൻഷന്റെ മൂന്നാം ദിവസം റവ. ഫാ. റെജി ചവർപ്പനാൽ വചന സന്ദേശം നൽകി. “പാപം ഉപേക്ഷിച്ച് കർത്താവിനെ ആരാധിക്കാൻ തുടങ്ങുമ്പോൾ ദൈവം നമ്മുടെ പ്രാർത്ഥനകൾക്ക് മറുപടി നൽകും. ദൈവത്തിന്റെ വഴിയിലൂടെ നടക്കുവാനാണ് ദൈവം നമ്മോട് ആവശ്യപ്പെടുന്നത്.ദൈവത്തിന്റെ മക്കളായി തീരുമ്പോൾ അനുഗ്രഹം അവകാശമായി നമുക്ക് ലഭിക്കും” എന്ന് അച്ചൻ തന്റെ പ്രസംഗത്തിൽ ഓർമ്മപ്പെടുത്തി. 101 അംഗ ഗായക സംഘം ഗാനങ്ങൾ ആലപിച്ചു. ഇന്നു രാവിലെ 7: 30 ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, 9:30 മുതൽ നടത്തപ്പെടുന്ന പകൽ ധ്യാനത്തിനു തുത്തൂട്ടി ധ്യാന കേന്ദ്രം നേതൃത്വം നൽകും. വൈകീട്ട് റവ. ഫാ. എബ്രഹാം പി. ഉമ്മൻ വചന സന്ദേശം നൽകും.