മൂവാറ്റുപുഴ: കോലഞ്ചേരിയിലെ മിനറൽ വാട്ടർകമ്പനിയിലെ മോഷണം ഇതരസംസ്ഥാന തൊഴിലാളികളാണ് അറസ്റ്റിലായത്. അസം സ്വദേശികളായ സാദിക്കുൾ ഇസ്ലാം (30), മുസ്താക് അലി (22) എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കോലഞ്ചേരി ഗ്രീൻ വാലി വെള്ള കമ്പനിയിൽ കയറി നാല് ലാപ്ടോപ്പും, രണ്ടു മൊബൈൽഫോണുകളും.6900രൂപയുംമോഷ്ടിക്കുകയായിരുന്നു. മോഷണത്തിനുശേഷം പേഴക്കാപ്പിള്ളി പായിപ്ര കവലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതികളെ പേഴക്കാപ്പിള്ളിയിൽ നിന്നാണ് പിടികൂടിയത്. ഡി.വൈ.എസ്.പി വിറ്റി. ഷാജൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എസ്. സജികുമാർ,എസ്ഐമാരായ കെ.ജി. ബിനോയ്, ജി.ശശിധരൻ, എഎസ്ഐ മാരായ ബിജു ജോൺ, സുരേഷ്, എസ്സി പി ഒ മാരായ അഖിൽ, സജി, സി പി ഒ മാരായ രഞ്ജിത്,ടോം പോൾ എന്നിവരാണ് ഉണ്ടായിരുന്നത്.