നെയ്യാറ്റിൻകര: നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സിൽ വാഹന മോഷണം.അക്ഷയ കോംപ്ലക്സിൽ ബസ്സ്റ്റാൻഡിന് എതിർ വശത്ത് പാർക്ക് ചെയ്തിരുന്ന ഹോണ്ട ആക്ടിവ സ്കൂട്ടർ ആണ് മൂവർ സംഘം പൂട്ടുപൊളിച്ച് കടത്തിക്കൊണ്ടു പോയത് . നെയ്യാറ്റിൻകര പോലീസ് അന്വേഷണം ആരംഭിച്ചു. അക്ഷയ കോംപ്ലക്സിൽ ബ്യൂട്ടി പാർലർ നടത്തുന്ന സുനിലിന്റെ K L 19 E എന്ന വാഹനമാണ് ഇന്നലെ വൈകിട്ട് 6 മണിക്ക് മോഷ്ടിക്കപ്പെട്ടത്. പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന. വാഹന മോഷണത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.