Tue Jul 08, 2025 9:36 pm
FLASH
X
booked.net

ആനപ്പാറ പൊട്ടി പിളര്‍ന്നു എന്നുള്ളത് അടിസ്ഥാന രഹിതം കുരങ്ങന്‍ മോഷ്ടിച്ച മാവുമായി പോകവേ ചോര്‍ന്നതാണെന്ന് കണ്ടെത്തി.

Kerala / Latest News March 26, 2025

വെള്ളറട: കഴിഞ്ഞ ദിവസം വൈകുന്നേരം ആനപ്പാറ പിളര്‍ന്നൊന്നും ഉഗ്ര ശബ്ദം കേട്ടു എന്നും പ്രദേശവാസികള്‍ പരിഭ്രാന്തി പരത്തിയിരുന്നു. രാത്രിയില്‍ തന്നെ ഫയര്‍ഫോഴ്‌സ് സംഘം എത്തിയെങ്കിലും പാറയുടെ ചരിവില്‍ വെള്ളപ്പൊടി കണ്ടത് പല രീതിയിലുള്ള സംശയങ്ങള്‍ക്കും ഇടവരുത്തിയിരുന്നു. ഇന്നലെ രാവിലെ നെയ്യാറ്റിന്‍കര തഹസില്‍ദാരും, വെള്ളറട പോലീസും, നെയ്യാര്‍ ഡാമില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘവും, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ്ും എത്തിയിരുന്നു. ഫയര്‍ഫോഴ്‌സ് സംഘം ഭീമന്‍ പാറയുടെ മറുവശത്ത് റബ്ബര്‍ മരത്തില്‍ വടം കെട്ടി വെള്ള പൊടി കിടന്ന സ്ഥലം വരെ ഫയര്‍ഫോഴ്‌സ് സംഘമെത്തി. അവിടന്നും വെള്ളപ്പൊടി ശേഖരിച്ചു. വാനരപ്പാട സമീപത്തെ വീടുകളില്‍ നിന്നും കവര്‍ന്ന മാവുകവറില്‍ നിന്നും ചോര്‍ന്ന പോടി പാറയില്‍ കൂടി കൊണ്ടുപോകേവ പാറ പുറത്ത് പൊട്ടിവീണതാണ്.പാറപുറത്ത് ഉണ്ടായിരുന്ന മാവിന്റ സാമ്പിള്‍ ശേഖരിച്ചു പാറക്ക് പോട്ടല്‍ സംഭവിച്ചിട്ടുമില്ലന്ന് കണ്ടത്തി. കഴിഞ്ഞദിവസം രാത്രി പാറപോട്ടിയെന്ന ഭയപ്പാടില്‍ സമീപത്ത് താമസിച്ചിരുന്ന അഞ്ചു കുടുമ്പങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് സംഘം മാവ് കിടന്നസ്ഥലം വരെയും കുപ്പി വെള്ളവും ആയിട്ടാണ് എത്തിയത് കുപ്പിവെള്ളം ഒഴിച്ച് അത് മാവാണ് എന്ന് സ്ഥിരീകരിക്കുകയും മാവിന്റെ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. ലാബില്‍ അയച്ചു വിശദമായ പരിശോധന നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. പാറയ്ക്ക് വിള്ളലോ മറ്റു സംഭവങ്ങളോ ഒന്നുമില്ല എന്ന് ദൃക്‌സാക്ഷിയായ ഫയര്‍ഫോഴ്‌സ് സംഘം വെളിപ്പെടുത്തിയതോടെ പ്രദേശത്തെ അങ്കലാപ്പിന് അറുതി വന്നു. നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ നന്ദുകുമാരന്‍, വില്ലേജ് ഓഫീസര്‍ രതീഷ് കുമാര്‍, വില്ലേജ് അസിസ്റ്റ് അസിസ്റ്റന്റ് ഫ്രാന്‍സിസ് സേവിയര്‍,സ്റ്റാഫ് ബിജു അടങ്ങുന്ന സംഘവും, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദ്, സബ് ഇന്‍സ്‌പെക്ടര്‍ റസല്‍ രാജ്, ഫയര്‍ഫോഴ്‌സ് സംഘവും, മൈനിങ് ആന്‍ഡ് ജിയോളജി ഉദ്യോഗസ്ഥരും പാറയില്‍ പരിശോധന നടത്തി. കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ല എന്ന് ഉറപ്പുവന്നതോടെ സംഘം മടങ്ങി. തുടര്‍ന്ന് പ്രദേശവാസികളുടെ അങ്കലാപ്പിന് ആറുതി വന്നു.ചിത്രം.നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ നന്ദുകുമാരന്‍ ആനപ്പാറയുടെ ചുവട്ടില്‍.2.ഫയര്‍ഫോഴ്‌സ് സംഘം പാറയില്‍ വടം കെട്ടിയിറങ്ങി പരിശോധന നടത്തുന്നു.