നെയ്യാറ്റിൻകര : ലഹരി നമ്മുടെ നാടിനെ നശിപ്പിക്കുന്ന വിപത്താണെന്നും, ലഹരിക്കെതിരായ പോരാട്ടം സർക്കാർ ജീവനക്കാർ ഏറ്റെടുക്കണമെന്നും, ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.പി ഗോപകുമാർ അഭിപ്രായപ്പെട്ടു. ജോയിന്റ് കൗൺസിൽ നെയ്യാറ്റിൻകര മേഖല സമ്മേളനം വി. ആർ. ബീനാമോൾ നഗറിൽ (സ്വദേശാഭിമാനി ടൗൺഹാൾ) ഉദ്ഘാടനം ചെയ്യുകയായിരുന്നു . ജീവനക്കാരുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ വൈകിപ്പിക്കുന്നത് ഇടതുപക്ഷ നയത്തിന് വിരുദ്ധമാണെന്നും, 12ാം ശമ്പള പരിഷ്ക്കരണം സമയബന്ധിതമായി നടപ്പിലാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മേഖല പ്രസിഡന്റ് അജിൻ റോയ് ജെ.ജെ അദ്ധ്യക്ഷത വഹിച്ചു.
ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. അജയകുമാർ, യു. ശശികല, സൗത്ത് ജില്ലാ പ്രസിഡന്റ് ആർ. കലാധരൻ, ജില്ലാ ട്രഷറർ എസ്. ജയരാജ്, ജോയിന്റ് സെകട്ടറിമാരായ പ്രദീപ് തിരുവല്ലം, ഷാജികുമാർ. പി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ദീപ ഒ.വി, ചാന്ദിനി.ബി, ജില്ലാ വനിതാ കമ്മിറ്റി പ്രസിഡന്റ് ബിന്ദു ടി.എസ്, മേഖല സെക്രട്ടറി ഉദയകുമാർ.കെ, വൈസ് പ്രസിഡന്റ് ബിന്ദു.ആർ, ട്രഷറർ അജീഷ് കുമാർ. ആർ, മേഖല വനിതാ കമ്മിറ്റി സെക്രട്ടറി ബിനിത. എസ്, പ്രഭ. ആർ എന്നിവർ പ്രസംഗിച്ചു.
ജോയിന്റ് കൗൺസിൽ നെയ്യാറ്റിൻകര മേഖലാ ഭാരവാഹികളായി ഗിരീഷ്ചന്ദ്രൻ നായർ (പ്രസിഡന്റ്), വട്ടവിള ഷാജി, അനില എസ്.എസ് (വൈസ് പ്രസിഡന്റുമാർ), ദീപു വിജയൻ (സെക്രട്ടറി), പ്രഭ.ആർ, അജിൻ റോയ് ജെ.ജെ (ജോയിന്റ് സെക്രട്ടറിമാർ), അജീഷ്കുമാർ.ആർ (ട്രഷറർ) എന്നിവരെയും മേഖലാ വനിതാ കമ്മിറ്റി ഭാരവാഹികളായി ബിന്ദു.ആർ (പ്രസിഡന്റ്), ബിനിത.എസ് (സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.