Tue Jul 08, 2025 1:04 am
FLASH
X
booked.net

ജമ്മു കശ്മീരിലെ ഭീകരക്രമണം 5 സൈനികർക്ക് വീരമൃത്യു.

Flash / Latest News / National July 9, 2024

ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഭീകരക്രമണത്തിൽ 5 സൈനികർക്ക് വീരമൃത്യു. മരിച്ചവരിൽ ഒരു ജൂനിയർ കമ്മീഷൻ ഓഫീസറും ഉൾപ്പെടുന്നു. പരുക്കേറ്റ അഞ്ച് സൈനികരെ പഠാൻ കോട്ടിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്.പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ബദ്നോട്ട ഗ്രാമത്തിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സുരക്ഷാസേന സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം ഉണ്ടായത്. വാഹനത്തിനു നേരെ ഒളിച്ചിരുന്ന് ഗ്രനേഡ് എറിഞ്ഞ ശേഷം ഭീകരർ വെടിവയ്ക്കുകയായിരുന്നു. 48 മണിക്കൂറിനിടെ ജമ്മുകശ്മീരിൽ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണം ആണിത്. കുൽഗാമിൽ രണ്ടിടങ്ങളിലായി ഉണ്ടായ ഭീകരാക്രമണങ്ങളിൽ 2 സൈനികർ വീരമൃത്യു വരിച്ചിരുന്നു.6 ഭീകരവാദികളെ സൈന്യം വധിച്ചു.