ജമ്മുകശ്മീരിലെ ശ്രീനഗറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.
രാവിലെ ഷേര്‍ ഇ കശ്മീര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററിലാണ് യോഗ ദിനാചരണം. മൂന്നാമതും പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്. അവിടെ നടക്കുന്ന യോഗ പ്രദർശനത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഭാഗമാകും. ദൈനംദിന ജീവിതത്തിൽ യോഗ ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് ലോകമെമ്പാടും അവബോധം സൃഷ്ടിക്കുന്നതിന് എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോഗാദിനം ആചരിക്കുന്നത്. നിലവിലുള്ള ഭീകരാക്രമണ വെല്ലുവിളികൾ പരിഗണിച്ച് കനത്ത സുരക്ഷാ സംവിധാനമാണ് ജമ്മുകശ്മീരിൽ എമ്പാടും സുരക്ഷാസേന ഏർപ്പെടുത്തിയിരിക്കുന്നത്.
