മൂന്നാം നരേന്ദ്ര മോദി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പേഴ്സണൽ, പബ്ലിക് ഗ്രീവൻസസ്, പെൻഷൻ, ആറ്റോമിക് എനർജി, സ്പേസ് തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യും.അമിത് ഷാ, രാജ്നാഥ് സിങ്, നിർമല സീതാരാമൻ, എസ് ജയശങ്കർ, നിതിൻ ഗഡ്കരി, സർബാനന്ദ സോനോവാൾ, ഹർദീപ് സിങ് പുരി, ധർമേന്ദ്ര പ്രധാൻ എന്നിവർ യഥാക്രമം ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശകാര്യം, ഉപരിതല ഗതാഗതം, തുറമുഖം, പെട്രോളിയം ആൻ്റ് നാച്വറൽ ഗ്യാസ്, വിദ്യാഭ്യാസം എന്നീ മന്ത്രാലയങ്ങൾ നിലനിർത്തി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ആരോഗ്യമന്ത്രിയാകും. കൃഷി മന്ത്രിയായി ശിവരാജ് സിങ് ചൗഹാനാണ് നിയോഗം.