Tue Aug 04, 2026 6:07 pm
FLASH
X

365 ദിവസവും 24 മണിക്കൂറും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും: രാജീവ് ചന്ദ്രശേഖര്‍

HOME / Kerala March 23, 2026

തിരുവനന്തപുരം: എനിക്ക് നിങ്ങളെ സേവിക്കാനൊരവസരം തരികയാണെങ്കില്‍ 365 ദിവസവും 24 മണിക്കൂറും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് നേമം നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. മുട്ടത്തറ വടുവത്ത് മഹാവിഷ്ണു ക്ഷേത്ര ഹാളില്‍ സംഘടിപ്പിച്ച് ശക്തി കേന്ദ്ര ഇന്‍ചാര്‍ജുമാരുടെ വനിതാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024ല്‍ ലോകസഭയിലേക്ക് മത്സരിച്ചപ്പോള്‍ എനിക്ക് എറ്റവും കൂടതല്‍ സ്‌നേഹവും വോട്ടും കിട്ടിയത് നേമം മണ്ഡലത്തില്‍ നിന്നാണ്. തോറ്റപ്പോഴും പറഞ്ഞത് ജനങ്ങള്‍ക്കു വേണ്ടി ഞാന്‍ ഇവിടെത്തന്നെയുണ്ടാകുമെന്നാണ്.

ഇത് മാറ്റം കൊണ്ടു വരുന്ന തെരഞ്ഞെടുപ്പാണ്. ജനങ്ങളെ സേവിക്കാനും നാടിനെ നന്നാക്കാനും ഉള്ള അവസരമായാണ് ഞങ്ങള്‍ എംഎല്‍എ സ്ഥാനം കാണുന്നത്. 70 കൊല്ലം മാറി മാറി ഭരിച്ച സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും വിവാദ രാഷ്ട്രീയം മാറ്റാനും വികസനമില്ലായ്മയും തൊഴിലില്ലായ്മയും അഴിമതിയെയും ശബരിമലകൊള്ളക്കാരെ മാറ്റാനും ഒരു വികസന രാഷ്ട്രീയം കൊണ്ടുവരാനുമാണ് ബിജെപി മത്സരിക്കുന്നത്. വികസിത കേരളവും വികസിത നേമവും സൃഷ്ടിക്കാന്‍ എന്‍ഡിഎയെ വിജയിപ്പിക്കണം.

മൂന്ന് തവണ എംപിയും നാല് തവണ മന്ത്രിയുമായിരുന്ന രാഷ്ട്രീയം 20 കൊല്ലമായി കാണുന്ന ആളാണ് ഞാന്‍. എനിക്ക് ഇപ്പോള്‍ ഒരേയൊരു വാശിയാണുള്ളത്. അത് നേതാവാകാനല്ല, മന്ത്രിയാകാനല്ല നാടിനെ നന്നാക്കണം, വികസനമില്ലായ്മ മാറ്റണമെന്ന വാശിയാണ് എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.അബ്ദുള്‍ സലാം, സംസ്ഥാന സമിതി അഗം തമ്പാനൂര്‍ സതീഷ്, ശക്തി കേന്ദ്ര ഇന്‍ചാര്‍ജുമാരായ വിജയകുമാര്‍, ധന്യ തുടങ്ങിയവര്‍ സംസാരിച്ചു.