വെള്ളറട:. തെക്കന്‍ കുരിശുമല 69ാമത് തീര്‍ത്ഥാടനത്തിന്റെഏഴാം നാളില്‍ കുരിശുമലയും പരിസരവും തീര്‍ത്ഥാടക പ്രവാഹത്താല്‍ വീര്‍പ്പുമുട്ടി. രാവിലെ 5 മണി മുതല്‍ ആരംഭിച്ച തീര്‍ത്ഥാടക പ്രവാഹം രാത്രിയിലും തുടരുന്നു. കുരിശിന്റെ വഴി പ്രാര്‍ത്ഥനയും ചൊല്ലി മലകയറിയ വിശ്വാസികള്‍ കരിശുമലയെ മറ്റൊരു കാല്‍വരിയാക്കി മാറ്റി. തമിഴ്‌നാട് കേരള പോലീസും, വോളന്റിയേഴ്‌സും നന്നേ പാട്‌പെട്ടാണ് തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്നത്. തീര്‍ത്ഥാടനത്തിന്റെ ഒന്നാം ഘട്ടം ഇന്ന് അവസാനിക്കും. രണ്ടാം ഘട്ട തീര്‍ത്ഥാടനം ഏപ്രില്‍ 2,3 ( പെസഹാ വ്യാഴം,ദു:ഖവെള്ളി) തിയതികളില്‍ നടക്കും. സംഗമ വേദിയിലും ആരാധനാ ചാപ്പലിലും നെറുകയിലും നടന്ന ശുശ്രൂഷകള്‍ക്ക് ഫാ. അരുണ്‍ രാജ് ഫാ.ജിജുബോസ്‌ക്കോ മോഹന്‍, ഫാ. െ്രെബറ്റ്‌ലിന്‍, ഫാ.മൈക്കിള്‍ രാജ്, മോണ്‍. ഡോ. നിക്കോളസ് .റ്റി, ഫാ. ബെന്നി ലൂക്കാസ്, ഫാ. മരിയ മാര്‍ട്ടിന്‍, ഫാ.റോബിന്‍ സി. പീറ്റര്‍, ഫാ.ജോസഫ് വെട്ടുകല്ലേല്‍, ഫാ. കുര്യാക്കോസ് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
തമിഴ്, മലയാളം ഭാഷകളില്‍ ലാറ്റിന്‍, സീറോ മലബാര്‍, സീറോ മലങ്കര ക്രമങ്ങലിലും ദിവ്യബലികള്‍ അര്‍പ്പിക്കപ്പെട്ടു. വൈകുന്നേരം 6 മണിക്ക് നടന്ന ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയ്ക്ക് മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലിമ്മീസ് കാതോലിക്ക ബാവ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വൈകുന്നേരം 7.30 ന് സംഗമ വേദിയില്‍ പീസ് ഫെസ്റ്റ് എക്‌സലന്‍സ് അവാര്‍ഡ് 2 ഗ25 സമര്‍പ്പണവും കീര്‍ത്തന സന്ധ്യയും നടന്നു. ഫാ. പീറ്റര്‍ ചക്യത്ത് ഒ.സി.ഡി, ബിനോയ് വിശ്വം, പി. ദേവദാസ് എന്നിവര്‍ക്ക് പീസ് ഫെസ്റ്റ് എക്‌സലന്‍സ് അവാര്‍ഡ് പുരസ്‌കാരീ ഡയറക്ടര്‍ മോണ്‍. ഡോ. വിന്‍സെന്റ് കെ.പീറ്റര്‍ സമ്മാനിച്ചു. ഇക്കഴിഞ്ഞ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ ശ്രീജ ജെ.എസ്, നിധിന്‍ ആര്‍ .ഹെച്ച് എന്നിവരെയും ആദരിച്ചു. ഫാ. അരുണ്‍ കുമാര്‍ എസ്.എല്‍ സ്വാഗതവും, അനീഷ് കൃതഞ്ജതയും പറഞ്ഞു. 9 മണിക്കും 11 നും ക്രിസ്തീയ സംഗീതാര്‍ച്ചനയും നടന്നു.




