ആർബിഐ ജംഗ്ഷനിൽ വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടി അടിയന്തിരമായി അറ്റകുറ്റ വർക്ക് ചെയ്യുന്നതിനാൽ ആർബിഐ , ബേക്കറി പാളയം നന്ദാവനം പഞ്ചാപുര ഭാഗങ്ങളിൽ തിരക്കുണ്ടാകും.വഴുതക്കാട്ട് ഭാഗത്തു നിന്നും പാളയം പോകുന്ന വാഹനങ്ങൾ കലാഭവൻ മണി റോഡ്, പനവിള, മേൽപ്പാലം വഴി പോകേണ്ടതാണ്.പാളയം ഭാഗത്തു നിന്നും ആർബിഐ വഴി ബേക്കറി പോകേണ്ട വാഹനങ്ങൾ പാളയം, സ്പെൻസർ, ജേക്കബ്സ് ജംഗ്ഷൻ വാൻറോസ്, ബേക്കറി വഴി പോകേണ്ടതാണ്. മ്യൂസിയം, നന്ദാവനം വഴി ആർബിഐ ബേക്കറി പോകേണ്ട വാഹനങ്ങൾ മ്യൂസിയം, കോർപ്പറേഷൻ ഓഫീസ്, പാളയം, സ്പെൻസർ, ജേക്കബ്സ് , വാൻറോസ് ബേക്കറി വഴി പോകേണ്ടതാണ്.പരമാവധി വാഹനങ്ങൾ ജോലി നടക്കുന്ന ആർബിഐ ജംഗ്ഷൻ ഒഴിവാക്കി പോകേണ്ടതാണ്.