Mon Jul 07, 2025 6:41 am
FLASH
X
booked.net

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കർ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Entertainment June 9, 2025

സീരിയൽ താരങ്ങളുടെ സംഘടനയായ ATMA യുടെ ഇരുപതാമത് ജനറൽ ബോഡി മീറ്റിങ് തിരുവനന്തപുരം എസ്.പി.ഗ്രാൻഡ് ഡേയ്സ് ഹോട്ടലിൽ നടന്നു..ഗതാഗത വകുപ്പ് മന്ത്രി .കെബി ഗണേഷ് കുമാർ പ്രസിഡന്റും മോഹൻ അയിരൂർ, കിഷോർ സത്യാ വൈസ് പ്രസിഡന്റുമാരും ദിനേശ് പണിക്കർ ജനറൽ സെക്രട്ടറിയും പൂജപ്പുര രാധാകൃഷ്ണൻ സെക്രട്ടറിയും സാജൻ സൂര്യ ട്രഷറുമായി തെരഞ്ഞെടുക്കപ്പെട്ടു..ആൽബർട്ട് അലക്സ്, ബ്രഷ്നേവ്, ജീജാ സുരേന്ദ്രൻ, കൃഷ്ണകുമാർ മേനോൻ, മനീഷ് കൃഷ്ണ, നിധിൻ പി ജോസഫ്, പ്രഭാശങ്കർ, രാജീവ് രംഗൻ, സന്തോഷ് ശശിധരൻ, ഷോബി തിലകൻ, ഉമാ എം നായർ, വിജയകുമാരി, വിനു വൈ.എസ്. എന്നിവരെ എക്സിക്യൂട്ടീവ് മെമ്പർന്മാരുമായി പുതിയ ഭരണസമിതി നിലവിൽ വന്നു. നിരവധി അംഗീകാരങ്ങൾ നേടിയ ആത്മ അംഗങ്ങളെ ആദരിക്കുകയും മികച്ച വിജയങ്ങൾ നേടിയ അംഗങ്ങളുടെ മക്കൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്യുക, അംഗങ്ങൾക്കുള്ള ചികിത്സാസഹായം വിതരണം, വിവിധ സെമിനാറുകൾ ഉൾപ്പെടെ നടന്ന ജനറൽ ബോഡിയിൽ നാനൂറിൽ പരം സീരിയൽതാരങ്ങൾ പങ്കെടുത്തു