
വരുന്ന 24 മണിക്കൂറില്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 115.6 എം.എം മുതല്‍ 204.4 എം.എം വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. നാളെ (30-04-2023 ) പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്.
വരും ദിവസങ്ങളിലെ മഴമുന്നറിയിപ്പ്
30-04-2023 :തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, കോട്ടയം,കോഴിക്കോട്, വയനാട് (യെല്ലോ അലേർട്ട്)
01-05-2023 : പത്തനംതിട്ട, ആലപ്പുഴ,എറണാകുളം, ഇടുക്കി, തൃശ്ശൂർ(യെല്ലോ അലേർട്ട്)
02-05-2023 : പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശ്ശൂർ(യെല്ലോ അലേർട്ട്)
03-05-2023 : പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശ്ശൂർ(യെല്ലോ അലേർട്ട്)