Tue Jul 08, 2025 7:12 pm
FLASH
X
booked.net

എസ് എസ് എൽ സി പരീക്ഷാ ഫലം; കോതമംഗലം വിദ്യാഭ്യാസ ജില്ലയ്ക്ക് മികച്ച നേട്ടം.

Kerala / Latest News May 9, 2025

കോതമംഗലം : എസ്എസ്എൽസി പരീക്ഷയിൽ  കോതമംഗലം വിദ്യാഭ്യാസ ജില്ല മികച്ച വിജയം കൈവരിച്ചു. 99.81 വിജയ ശതമാനമാണ്  നേടിയത്. 5669 കുട്ടികൾ പരീക്ഷ എഴുതിയതിൽ 5658 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. 17  സർക്കാർ സ്കൂളുകളും, 23 എയ്ഡഡ് സ്കൂളുകളും, 6 അൺ എയ്ഡഡ് സ്കൂളുകളും 100% വിജയം കൈവരിച്ചു. ആദിവാസി മേഖലയിലെ മാമലക്കണ്ടം , പിണവൂർ കുടി, കുട്ടമ്പുഴ,വടാട്ടുപാറ  പൊയ്ക സ്കൂളും 100% വിജയം കൈവരിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും, മികച്ച പരിശീലനം നൽകിയ അധ്യാപകരെയും, എല്ലാവിധ പിന്തുണയും നൽകിയ രക്ഷിതാക്കളെയും ആന്റണി ജോൺ എം എൽ എ അഭിനന്ദിച്ചു.