Tue Jul 08, 2025 9:43 pm
FLASH
X
booked.net

മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിക്ക് ആനിക്കാട് തിരുവുംപ്ലാവിൽ ക്ഷേത്രത്തിൽ സ്വീകരണം നൽകി

Kerala / Latest News April 21, 2025

മൂവാറ്റുപുഴ: ഭാരതത്തിലെ പുരാതന സന്യാസി സമൂഹമായ ജൂനാ അഘാഡയുടെ ദക്ഷിണഭാരതത്തിൽ നിന്നുമുള്ള പ്രഥമ മഹാമണ്ഡലേശ്വരായി അഭിഷിക്തനായ സ്വാമിആനന്ദവനം ഭാരതിക്ക് കേരളകാശി എന്നറിയപ്പെടുന്ന മൂവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിൽ സ്വീകരണം നല്കി. ക്ഷേത്രം ഉടമസ്ഥ കുടുംബാംഗങ്ങളായ ശ്രീകുമാരൻ ഇളയത്, നാരായണൻ ഇളയത് , മനോജ് കുമാർ ഏ.വി,നാരായണ ശർമ്മ, സുജേഷ് ശർമ്മ, സുമേഷ് ശർമ്മ, സുനീഷ് ശർമ്മ, സൂർജ്ശർമ്മ എന്നിവരും പഠിതാക്കളും ഭക്തജനങ്ങളുംചേർന്ന്പൂർണകുംഭത്തോടെയും വേദസൂക്തങ്ങളോടെയും സ്വാമിയെ സ്വീകരിച്ചു. തുടർന്ന് സത്സംഗം നടന്നു. മലയാള ബ്രാഹ്മണ സമാജത്തിൻ്റെ സംസ്ഥാനതല പൂജാപഠന ക്യാമ്പിലെ പഠിതാക്കളുമായി സ്വാമി ആനന്ദവനം ഭാരതിസംവദിച്ചു.ക്ഷേത്രവടക്കുഭാഗത്തുള്ള പിതൃതർപ്പണതീർത്ഥക്കരയും സ്വാമി ആനന്ദവനംഭാരതി സന്ദർശിച്ചു. ഹരി പുതുമന ഫലസമർപ്പണം നടത്തി.