കോതമംഗലം: നേര്യമംഗലം മണിയൻപാറയ്ക്ക് സമീപം കെ.എസ്.ആർ.റ്റി.സി. ബസ് അപകടത്തിൽ മരണപ്പെട്ട അനീറ്റയുടെ മാതാവ് മിനി ബെന്നിയേയും പരുക്ക് പറ്റി ചികിത്സയിൽ ഉള്ളവരേയും കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ ഡീൻ കുര്യാക്കോസ് എം.പി. സന്ദർശിച്ചു. അപകടത്തിൽപെട്ടവരുടെ ചികിത്സക്ക് വേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച് ആശുപത്രി അധികൃതരുമായി ചർച്ച നടത്തി .അപകടത്തിൽപ്പെട്ട ഇടുക്കി ജില്ലക്കാരായ ആളുകളുടെ തുടർചികിത്സക്ക് അടിയന്തര സഹായമെത്തിക്കുവാൻ ഇടുക്കി ജില്ലാകളക്ടറോട് എം.പി ആവശ്യപ്പെട്ടു.