ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം തിരഞ്ഞെടുത്തു. മികച്ച തിരക്കഥ, മികച്ച ചിത്ര സംയോജനം എന്നീ വിഭാഗങ്ങളിലും ആട്ടത്തിന് പുരസ്കാരമുണ്ട്. മികച്ച ബാലതാരമായി മാളികപ്പുറത്തിലെ അഭിനയത്തിന് ശ്രീപത് അർഹനായി. സൗദി വെള്ളക്ക മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച നടിയ്ക്കുള്ള പുരസ്കാരം നിത്യ മേനനും മാനസി പരേഖും പങ്കുവെച്ചു. തിരുച്ചിട്രമ്പലം എന്ന ചിത്രത്തിലെ പ്രകടനമാണ് നിത്യയ്ക്ക് അവാർഡ് നേടിക്കൊടുത്തത്. മാനസി പരേഖിന് പുരസ്കാരം ലഭിച്ചത് കച്ച് എക്സ്പ്രസിലെ അഭിനയത്തിനാണ്. മികച്ച നടനായി ഋഷഭ് ഷെട്ടി തിരഞ്ഞെടുക്കപ്പെട്ടു.