Sun Oct 25, 2026 7:23 am
FLASH
സംസ്ഥാനത്ത് മഴ കനക്കും! നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു      |      കൊല്ലത്ത് കള്ളനോട്ട് വേട്ട; പ്രിന്ററുകളും നോട്ടെണ്ണൽ മെഷീനുകളും പിടികൂടി; 46 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കണ്ടെടുത്തു      |      ആരോഗ്യനയ പരിഷ്കരണ സമിതിയുടെ തലപ്പത്ത് യു.പി. മുൻ ചീഫ് സെക്രട്ടറി; ഗോമതി റിവർഫ്രണ്ട് ക്രമക്കേടിൽ ആരോപണവിധേയൻ      |      ഇറ്റാലിയൻ കമ്പനിയുടെ പേരിൽ വ്യാജ ഇമെയിൽ, ലുലു ഗ്രൂപ്പിനെ പറ്റിച്ച് തട്ടിയത് 1.64 കോടി രൂപ; അന്വേഷണം      |      ‘ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ നിന്നും മാറ്റിയത് പ്രതികാര നടപടി, ചില നേതാക്കൾ തന്റെ തിരിച്ചുവരവ് തടയുന്നു’; കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി പിപി ദിവ്യ      |      ഏഴ് പതിറ്റാണ്ടിനിടെ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥാ മേഖല വ്യാപിച്ചു: ഐഎംഡി പഠനം      |      അട്ടപ്പാടിയിലെ ശിശുമരണങ്ങൾ: കണക്കുകൾ കുറയുമ്പോഴും അവസാനിക്കാത്ത ആശങ്കകൾ      |      തുള്ളിമരുന്നിൽ തെളിഞ്ഞ പ്രതീക്ഷ      |      കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു      |      ഒഴിവാക്കപ്പെടുന്നവ നിലനിര്‍ത്താന്‍ അനുവദിക്കണം      |      
X

ആരോഗ്യനയ പരിഷ്കരണ സമിതിയുടെ തലപ്പത്ത് യു.പി. മുൻ ചീഫ് സെക്രട്ടറി; ഗോമതി റിവർഫ്രണ്ട് ക്രമക്കേടിൽ ആരോപണവിധേയൻ

Latest News / Flash / National October 24, 2026

തിരുവനന്തപുരം : കേരളത്തിന്റെ ആരോഗ്യനയത്തിൽ സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് രൂപവത്കരിച്ച കേരള ഹോളിസ്റ്റിക് മാതൃക ടാസ്‌ക് ഫോഴ്‌സിന്റെ പ്രവർത്തനരൂപരേഖ അവതരിപ്പിച്ചത് ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി ദീപക് സിംഘൽ. ലഖ്‌നൗവിലെ 1,500 കോടി രൂപയുടെ ഗോമതി റിവർഫ്രണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനാണ് അദ്ദേഹം. ആരോഗ്യരംഗവുമായി സിംഘലിനുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കാതെയാണ് മുഖ്യമന്ത്രി ചെയർമാനായ 16 അംഗ സമിതിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയതെന്ന വിമർശനവും ഉയരുന്നു.

46 പേജുള്ള പ്രവർത്തനരൂപരേഖയാണ് സിംഘൽ അവതരിപ്പിച്ചത്. ആരോഗ്യനയം പരിഷ്കരിക്കാനുള്ള നിർണായക ചുമതലയുള്ള സമിതിയിൽ ആരോഗ്യ മേഖലയുമായി നേരിട്ട് ബന്ധമില്ലാത്ത ഉദ്യോഗസ്ഥനെ ഉൾപ്പെടുത്തിയതിന്റെ മാനദണ്ഡങ്ങൾ സംബന്ധിച്ച വിശദീകരണങ്ങളൊന്നും രേഖകളിൽ ലഭ്യമല്ലെന്നാണ് ആക്ഷേപം.

അഖിലേഷ് യാദവ് സർക്കാർ 2015-ൽ ആരംഭിച്ച ഗോമതി റിവർഫ്രണ്ട് പദ്ധതിയുടെ കാലത്ത് ജലസേചനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു സിംഘൽ. 2017-ൽ യോഗി ആദിത്യനാഥ് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ പദ്ധതിയിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. മുൻ ചീഫ് സെക്രട്ടറി ആലോക് രഞ്ജനെയും സിംഘലിനെയും കമ്മിഷൻ കുറ്റപ്പെടുത്തിയതിനു പിന്നാലെ സി.ബി.ഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട് 189 പേരെ പ്രതിചേർത്ത് 2021-ൽ സി.ബി.ഐ രണ്ടാം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. എന്നാൽ, കേസുകളിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അന്വേഷണനടപടികൾ രാഷ്ട്രീയപ്രേരിതമാണെന്ന വിമർശനവും നേരത്തെ ഉയർന്നിരുന്നു.

Tags: ,