Sun Sep 20, 2026 4:42 am
FLASH
X

കേന്ദ്രം ആരോഗ്യ വകുപ്പിന് ലഭിക്കേണ്ട 637 കോടി രൂപ പിടിച്ചുവെച്ചിരിക്കുകയാണ്

HOME / Kerala June 26, 2026

 കഴിഞ്ഞ സർക്കാരിലെ ആരോഗ്യ മന്ത്രിയുടെ മുൻഗണന, ആടി ഉലയുന്ന കപ്പലിലെ കപ്പിത്താനെ താങ്ങി നിർത്തുക എന്നതിലൊതുങ്ങിയിരുന്നു. സംസ്ഥാനത്തിന് അർഹമായ അവകാശങ്ങൾ ശക്തമായി ചോദിച്ചും നേടിയെടുക്കാനും അന്ന് സാധിച്ചില്ല. പക്ഷേ കേരളം തലകുനിക്കില്ല. ആരോഗ്യ രംഗത്തെ RSS വൽക്കരിക്കാനുള്ള ശ്രമങ്ങളെ എതിർത്തുകൊണ്ടും, സംസ്ഥാനത്തിന് സ്വീകാര്യമല്ലാത്ത കേന്ദ്ര നിർദ്ദേശങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടും തന്നെ — കേരളത്തിന് അവകാശപ്പെട്ട ഫണ്ടും അവകാശങ്ങളും നേടിയെടുക്കും. അതിന് വേണ്ട ഇച്ചാശക്തിയും നിലപാടും ഈ സർക്കാരിനും ആരോഗ്യ വകുപ്പ് മന്ത്രിക്കും ഉണ്ട്. ജനങ്ങളുടെ ആരോഗ്യ അവകാശങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല