Mon Aug 03, 2026 8:51 pm
FLASH
X

നായകൻ വില്ലനായ കേസ്.നടൻ ദിലീപ് ജയിലിലേക്കോ? Hero turns villain in case.Will actor Dileep go to jail?

HOME / Web Desk November 28, 2025

നായകൻ വില്ലനായ കേസ് ഡിസംബർ എട്ടിന് വിധിവരും നടൻ ദിലീപ് ജയിലിലേക്ക് 2017 ഫെബ്രുവരി 17ന് പതിവുപോലെ ഉണർന്ന കേരള ജനതക്ക് മുമപിലേക്ക് എത്തിയ വാർത്ത നാടിനെ നടുക്കുന്ന സംഭവമായി മാറിയിരുന്നു കേരള മനസാക്ഷിയെ തന്നെ മരവിപ്പിച്ച വാർത്തയായി മാറി മാറിയിരുന്നതാണ് നടിയെ ആക്രമിച്ച വാർത്ത തൃശ്ശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടിയെ യാത്രക്കിടെ ആക്രമിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നതാണ് കേസ് വളരെ കോളിക്കം സൃഷ്ടിച്ച സംഭവത്തിൽ എട്ടു വർഷത്തിനു ശേഷമാണ് ഡിസംബർ എട്ടിന് അന്തിമവിധി വരാൻ പോകുന്നത് പൾസർ സുനി എന്ന ക്രിമിനൽ ആണ് കേസിൽ ഒന്നാം പ്രതി ഒമപത് പ്രതികളാണ് കേസിൽ പ്രതിപട്ടികയിൽ ഉള്ളത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് ആണ് സാക്ഷിവിസ്താരം പൂർത്തിയാക്കിയത് ഡിസംബർ എട്ടിന് കേസിൽ നിർണായക വിധി കോടതി പുറപ്പെടുവിക്കും തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രയിൽ നടി സഞ്ചരിച്ച ടെമപോ ട്രാവലർ മറ്റൊരു വാഹനം ഇടിപ്പിക്കുകയായിരുന്നു ടെമപോ ട്രാവലർ ഓടിച്ചിരുന്നത് മാർട്ടിൻ എന്ന് പേരുള്ള ഡ്രൈവർ ആയിരുന്നു തുടർന്ന് പൾസർ സുനി എന്ന ക്രിമിനൽ സംഘവും നടിയെ കാറിൽ കയറ്റി ഒരു മണിക്കൂറിൽ അധികം നഗരത്തിലൂടെ കറങ്ങിയിരുന്നു ഇതിനിടയിലാണ് ഈ ക്രിമിനലുകൾ നടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തത് കൃത്യത്തിനു ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു കേരള ജനതയെ ഞെട്ടിച്ച വാർത്തയാണ് അന്ന് സംഭവിച്ചത് സംഭവം നടന്നതിനുശേഷം നടി ആദ്യം തന്നെ സംവിധായകനും നടനുമായ ലാലിന്റെ വീട്ടിൽ എത്തുകയും കാര്യങ്ങൾ തുറന്നു പറയുകയും ചെയ്തു. സ്ഥലം എംഎൽഎ ആയിരുന്ന പിടി തോമസ് കൂടി സ്ഥലത്തെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. അദ്ദേഹത്തിൻറെ സാന്നിധ്യവും ധൈര്യവും ലഭിച്ച നടി പോലീസിൽ വിവരംഅറിയിക്കാൻ തയ്യാറായി കൊട്ടേഷൻ നൽകിയവർക്ക് എല്ലാ പ്ലാനും തകരുന്ന നീക്കമായിരുന്നു നടിയുടെ ഭാഗത്തുനിന്നും ഉണ്ടായത് ആക്രമിക്കപ്പെടുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്താൽ നടി പുറംലോകം അറിയാതിരിക്കാൻ ശ്രമിക്കുമെന്ന ക്രിമിനലുകളുടെ ധാരണ പാടെ തകർന്നു