കരുനാഗപ്പള്ളി : കോഴിക്കോട് കയർ വ്യവസായ സഹകരണത്തിലെ കയർ പിരിക്കാനായി താറ്റി സംഘത്തിന്റെ പിരി ഷെഡിൽ സൂക്ഷിച്ചിരുന്ന ചകിരിക്ക് തീ പിടിച്ചു. പോലീസിനെയും ഫയർഫോഴ്സിന്നെയുംവി വരമറി യിച്ച് ഉടനെ എത്തി തീ അണച്ചതിനാൽ തീ പടർന്നുള്ള കൂടുതൽ അപകടം ഒഴിവായതായി പ്രസന്റ് മുനമ്പത്ത് ഷിഹാബ് പറഞ്ഞു. ചുറ്റുമതിൽ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെയും ലഹരി കച്ചവടക്കാരുടെ യും താവളമായി ഇടം മാറിയതായി സമീപവാസികൾ പറഞ്ഞു. ചീട്ടുകളിക്കാരും സാമൂഹ്യവിരുദ്ധരും പുകവലിച്ചിട്ട് ഉ പ്രക്ഷിച്ചു പോയ നിഗററ്റ് കുറ്റിയിൽ നിന്നുമാണ് ചകിരിയിലേക്ക് തീ പടർന്നത് എന്ന് ഭരണ സമിതി അംഗങ്ങളായ പി.രാജമ്മയും .സുരേഷും ആരോപിച്ചു. പതിനായിരത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി ഭരണ സമിതി അംഗങ്ങൾ അറിയിയിച്ചു.



