മൂവാറ്റുപുഴ:നഗരസഭാപൊതുശ്മശാനഅറ്റകുറ്റപണിയിൽനടന്നഅഴിമതിഅന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുംശ്മശാനത്തിൽസംസ്കരിച്ചമൂവാറ്റുപുഴമാറാടിസ്വദേശിയുടെമൃതദേഹത്തോട്അനാദരവ്കാണിച്ചഉദ്യോഗസ്ഥർക്കെതിരെനിയമനടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുംഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നഗരസഭസെക്രട്ടറിയുടെഓഫീസിന് മുൻപിൽ പ്രതിഷേധം നടത്തി.ലക്ഷങ്ങൾ ചെലവഴിച്ച് കൊണ്ട്മൂന്നു മാസക്കാലം പൊതുശ്മശാനം അടച്ചിട്ട്നടത്തിയ അറ്റകുറ്റപണിയിൽവലിയഅഴിമതിയാണ്നടന്നിട്ടുള്ളതെന്ന്ആരോപിച്ചു.കഴിഞ്ഞഒരുവർഷത്തിനിടെഏഴ്തവണയാണ്പൊതുശ്മശാനത്തിൽമെയിൻ്റനൻസ്പ്രവർത്തികൾനടത്തിയിട്ടുള്ളത്.അറ്റകുറ്റപണികൾക്ക്ശേഷംകഴിഞ്ഞ ദിവസം തുറന്നപെതുശ്മശാനത്തിൽ മാറാടി സ്വദേശിയുടെ മൃതദേഹംസംസ്കരിക്കുന്നിടെ 4 തവണയാണ്ശ്മശാനം തകരാറിലായത്.ഒരു മൃതദേഹം രണ്ട് മണിക്കൂർ കൊണ്ട് ദഹിപ്പിക്കുന്ന സ്ഥാനത്ത്10 മണിക്കൂർ കൊണ്ടാണ് മൃതദേഹം സംസ്കരിച്ചത്.നാല് തവണയാണ് മൃതദേഹം പുറത്തെടുക്കുകയുംചെയ്തത്.ഇത് മൃതദേഹത്തോട് തന്നെ ഉള്ള അനാദരവാണ്സൂചിപ്പിക്കുന്നത്.
അനാദരവ്കാണിച്ചഅധികാരികൾക്കെതിരെ ശക്തമായ നിയമനടപടി പൊലീസ് സ്വീകരിക്കണമെന്നാവശ്യപ്പെട്ട്മൂവാറ്റുപുഴ ഡിവൈഎസ്പിക്കും, ശ്മശാനത്തിൻ്റെ അറ്റക്കുറ്റപണികളിൽ യുഡിഎഫ് ഭരിക്കുന്നനഗരസഭയുടെ അഴിമതിക്കുമെതിരെഅന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനുംഡിവൈഎഫ്ഐ പരാതി നൽകി.പ്രതിഷേധ സമരത്തിന് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ, പ്രസിഡൻറ് കെ.കെ അനീഷ് കുമാർ, ഇ ബി രാഹുൽ,അഖിൽ പ്രകാശ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് സിപിഐ എം ഏരിയാ കമ്മറ്റി അംഗങ്ങൾ വിഷയം നഗരസഭാ സെക്രട്ടറിയുമായി ചർച്ചചെയ്യുകയുംശ്മശാനഅറ്റകുറ്റപണികളിലെ വീഴ്ചകൾ അന്വേഷിക്കാമെന്നും പരിഹരിക്കാമെന്നും അംഗങ്ങൾക്ക് ഉറപ്പ് നൽകി



