Sat Aug 08, 2026 4:33 am
FLASH
X

വിവിധ തരം മദ്യങ്ങളുമായി കരേട്ടെ ജോണി പിടിയിൽ 25 ഓളം കേസുകൾ ;വ്യാജ പാസ്പോർട്ട് ;കുബേര  കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ  വാങ്ങും

HOME / Kerala June 29, 2025

തിരുവനന്തപുരം ;നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കരേട്ടെ ജോണിയെ വിൽപ്പനക്കു സൂക്ഷിച്ചിരുന്ന വിവിധ തരം മദ്യവുമായി അറസ്റ്റ് ചെയ്‌തു.പൂവാർ പോലീസ് സ്റ്റേഷൻ പരിധിയിൽ RHS-ൽ ഉൾപ്പെട്ട പൂവാർ എരിക്കല്ലുവിള വീട്ടിൽ ജോണി എന്ന കരേട്ടെ ജോണി (45) യെയാണ് പോലീസ് പിടികൂടിയത്. ഇയാളെ കാഞ്ഞിരംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ കരിങ്കുളത്തെ പൊന്നുതട തെക്കേക്കര വീട്ടിൽ നിന്നാണ്  27.06.2025  വൈകിട്ട് 6 മണിയോടെ അറസ്റ്റു ചെയ്തത്.രണ്ടു സംസ്ഥാനങ്ങളിൽ നിന്നുള്ള മദ്യം ഉൾപ്പെടെ വലിയ തോതിലുള്ള മദ്യം പിടികൂടി:16. ലിറ്റർ, 800 ലിറ്റർ വിദേശ നിർമ്മിത മദ്യം,600 മില്ലി ലിറ്റർ പോണ്ടിച്ചേരി നിർമ്മിത മദ്യം,600 മില്ലി ലിറ്റർ ചാരായം,10 ബോട്ടിൽ ബിയർ,6 കുപ്പി വൈൻ,17 കുപ്പി നോൺ ആൽക്കഹോൾ കർണാടക ബിയർ,ഉന്നത തല ബന്ധമുള്ള പ്രതിക്കെതിരെ ലഭിച്ച പരാതിയെ തുടർന്ന് കോടതിയിൽ നിന്നു ലഭിച്ച സെർച്ച് വാർണ്ട് പ്രകാരമാണ് റെയ്ഡ് നടത്തി പ്രതിയെ അറസ്റ്റ് ചെയ്‌തത്‌.


തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി സുദർശനൻ ഐപിഎസ്  ന്റെ നിർദ്ദേശപ്രകാരം, നെയ്യാറ്റിൻകര ഡിവൈഎസ്പി ചന്ദ്രദാസ്, കാഞ്ഞിരംകുളം എസ്‌എച്ച്‌ഒ റാണാചന്ദ്രൻ, പൂവാർ എസ്‌എച്ച്‌ഒ സുജിത്ത്, നെയ്യാറ്റിൻകര എസ്‌എച്ച്‌ഒ പ്രവീൺ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചേർന്നാണ്  കഴിഞ്ഞ ദിവസം   രാത്രിയിൽ പരിശോധന നടത്തിയതും പ്രതിയെ അറസ്റ്റ് ചെയ്‌തതും.

പ്രതിയെ കോടതിൽ  ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളുടെ പേരിൽ ഏകദേശം 25 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കൂടാതെ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച കേസിൽ പൂവാർ പോലീസ് അന്വേഷണം നടത്തിവരുന്നതായി പോലീസ് പറഞ്ഞു . കൂടുതൽ തെളിവുകൾ കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. ഉന്നത പോലീസിന്റെ  രഹസ്യ ബന്ധം,മാധ്യമങ്ങളുമായി രഹസ്യ ബന്ധം  ഉപയോഗിച്ച് 

നിരോധിച്ച വ്യാജ ചാരായ നിർമ്മാണം,ലക്ഷങ്ങൾ വച്ചുള്ള  ചീട്ടുകളി,വാഹനങ്ങൾ കയറ്റി  വച്ച് വലിയ പലിശക്ക് പണം കടം  കൊടുക്കൽ ,വാഹനങ്ങൾ  പിടിച്ചെടുക്കൽ ,ഭീഷണിപ്പെടുത്തൽ,തട്ടിക്കൊണ്ടുപോകൽ, എക്സ് ഐസ്  ഉദ്യോഗസ്ഥരെയും പോലീസിനെയും  ഭീഷണിപ്പെടുത്തൽ .തുടങ്ങിയവ  ജോണിക്കുണ്ട് .നിരവധി ഗുണ്ടാ സംഘങ്ങളുമായി ഉള്ള ബന്ധം കാരണം പരാതികൊടുക്കുവാൻ നാട്ടുകാർക്ക് ഭയമാണ്.ഒടുവിൽ സേർച്ച് വാറന്റ്  ഉപയോഗിച്ചായിരുന്നു അറസ്റ്റ് .