തൃശ്ശൂർ : തൃശ്ശൂർ നെല്ലങ്കരി ലഹരി പാർട്ടിക്കിടെയുള്ള ഗുണ്ടാ ആക്രമണത്തിൽ നാല് പൊലീസുകാർക്ക് പരിക്ക്;ആക്രമണം നടന്നത് കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിൽ നിരവധി പേരുണ്ടായിരുന്നു, സംഭവസ്ഥലത്തു ശല്യം സഹിക്കാനാകാതെ ഒരു സ്ത്രീയാ ണു പൊലീസിനെ വിളിച്ചത്, അവരുടെ മക്കളും ലഹരി പാർട്ടിയിൽ ഉണ്ടായിരുന്നു, ആദ്യം വന്ന പൊലീസ് വാഹനമൊക്കെ ഗുണ്ടാസംഗം അടിച്ചു തകർത്തു, അടികൊണ്ട പൊലീസുകാർ ഓടി’; തൃശ്ശൂരിൽ ലഹരിപാർട്ടിക്കിടെ പൊലീസിന് നേരെ ആക്രമണം .പോലീസിന്റെ നാലുവാഹനങ്ങൾ അടിച്ചു തകർത്തിട്ടുണ്ട് . ഗ്ലാസ്സുകളെല്ലാം അടിച്ചു തകർത്തിട്ടുണ്ട്. സം ഭവം നടന്ന സ്ഥലം ആളൊഴിഞ്ഞ പ്രെദേശമായിരുന്നു .ഗുണ്ടാ സംഘത്തിന്റെ കൈവശം വടിവാൾ ഇരുമ്പു വടികളടക്കം മരകായുധങ്ങളുണ്ടായിരുന്നു .
തൃശൂരില്‍ നെല്ലങ്കരിയിൽ ആയിരുന്നു പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം ഉണ്ടായത് , സംഘർഷം നടന്ന ലഹരി പാര്‍ട്ടി അന്വേഷിച്ചെത്തിയ പോലീസ് സംഘത്തിന് നേരെയായിരുന്നു ആക്രമണം, ക്രമിനലായ ലഹരി മൂത്ത അല്ത്താഫ് സ്വന്തം വീട് ആക്രമിക്കുന്ന അവസ്ഥയുണ്ടായി . പ്രെദേശം ഒരു സംഘർഷ മേഖലയായി കുറെ നേരത്തേക്ക് എന്നാണ് നാട്ടുകാർ പറയുന്നത് .പോലീസ് കൺട്രോൾ വാഹനമടക്കം മൂന്ന് പോലീസ് വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു, ഗ്രേഡ് എസ്ഐ അടക്കം നാല് പേര്‍ക്ക് പരിക്ക് ഉണ്ട് .പോലീസ് ഉദ്യോഗസ്ഥരായ ജയൻ ,അജു ,ഷനോജ് ,ശ്യാം എന്നിവർക്ക് പരിക്കേറ്റു . ഇന്നലെ വെളുപ്പിനായിരുന്നുസംഭവം .അത്രയും പേടിപ്പെടുത്തുന്ന ഒരു രംഗമായിരുന്നു നെല്ലങ്കരിയിലെ വിജനമായ സ്ഥലത്തു ,ആക്രമണത്തെ തുടർന്ന് വയർ ലെസ്സ് സെറ്റുമായി ആദ്യ ഘട്ടത്തിൽ പോലീസ് ഓടി രക്ഷപ്പെടുകയായിരുന്നു .പിന്നീട് പോലീസിനെ ആക്രമിച്ച കൊലക്കേസ് പ്രതി ബ്രമ്മ ദത്തൻ ,മുഹമ്മദ് അൽത്താഫ് ,അസ്മിൻ ആന്റണി ,അൽഹമീൻ എന്നിവരെ കൂടുതൽ പോലീസ് എത്തി പ്രതികളെ കീഴടക്കി പിടികൂടുകയായിരുന്നു.



