Sat Aug 08, 2026 10:01 am
FLASH
X

കർഷക തൊഴിലാളി ധർണ്ണ

HOME / Kerala June 13, 2025

തിരുവനന്തപുരം /നെയ്യാറ്റിൻകര: കർഷക തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ദേശീയ ക്യാമ്പയിന്റെ ഭാഗമായി നെയ്യാറ്റിൻകര പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക തൊഴിലാളി യൂണിയൻ (ബി കെ എം യു ) നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ പാർട്ടി സംസ്ഥാന കൗൺസിലംഗം എ എസ് ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു. പാർട്ടി മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, ബി കെ എം യു നെയ്യാറ്റിൻകര മണ്ഡലം ഭാരവാഹികളായ വട്ടവിള ഷാജി, എസ് എസ് ഷെറിൻ, പാർട്ടി നെയ്യാറ്റിൻകര ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ ടി സനൽ രാജ്, തിരുപുറം ലോക്കൽ കമ്മിറ്റി സെക്രട്ടറി തിരുപുറം മോഹൻകുമാർ,ചെങ്കവിള ലോക്കൽ കമ്മറ്റി സെക്രട്ടറി സുരേഷ് കുമാർ തുടങ്ങി നിരവധി പേർ സംസാരിച്ചു