Tue Sep 22, 2026 11:50 pm
FLASH
X

ഗുണ്ടാനിയമപ്രകാരം അറസ്റ്റില്‍

HOME / Kerala June 13, 2025

തിരുവനന്തപുരം : ഗുണ്ടാനിയമപ്രകാരം പ്രതിയെ പോലീസ് പിടികൂടി. മണക്കാട് കുര്യാത്തി തിട്ടക്കുടി വീട്ടില്‍ അനീഷ്‌കുമാര്‍ 31 ആണ് പിടിയിലായത്. നിരവധി ക്രിമിനല്‍ക്കേസുകളില്‍ ഏര്‍പ്പെട്ടതോടുകൂടിയാണ് ഇയാള്‍ക്കെതിരേ ഗുണ്ടാനിയമം പ്രയോഗിക്കാന്‍ ജില്ലാകളക്ടര്‍ ഉത്തരവിട്ടത്. തുടര്‍ന്ന് ഫോര്‍ട്ട് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ച പ്രതിയെ തുടര്‍ന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയതായി ഫോര്‍ട്ട് പോലീസ് അറിയിച്ചു