Tue Sep 22, 2026 5:40 am
FLASH
X

സിപിഐഎം ജനസഭയും പ്രതിഭാ സംഗമവും നടത്തി

HOME / Kerala June 9, 2025

കോതമംഗലം : ലഹരിക്കെതിരെ ജൂൺ പത്തിന് അടിവാട് മുതൽ പോത്താനിക്കാട് വരെ സിപിഐഎം കവളങ്ങാട് ഏരിയ കമ്മിറ്റി നടത്തുന്ന മനുഷ്യകോട്ടയുടെ ഭാഹമായി അടിവാട് ബ്രാഞ്ച് സംഘടിപ്പിച്ച ജനസഭയും, പ്രതിഭാ സംഗമവും, ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സും ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി പി എ നവാസ് അദ്ധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി എ എ അൻഷാദ്, ലോക്കൽ സെക്രട്ടറി എം എം ബക്കർ, പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ്, എ പി മുഹമ്മദ്, യു എച്ച് മുഹിയുദ്ധീൻ എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ എസ് ഇബ്രാഹിം ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ്നടത്തി.