Sat Aug 08, 2026 1:39 pm
FLASH
X

പേഴയ്ക്കാപ്പിളളി മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറി പരിസ്ഥിതി ദിനം ആചരിച്ചു

HOME / Kerala June 7, 2025

മൂവാറ്റുപുഴ: പേഴക്കാപ്പിളളി മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറിയുടെയും പുനർജ്ജനി സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. കഴിഞ്ഞ വർഷം വിതരണം ചെയ്ത തൈകൾ വിജയകരമായി നട്ടു വളർത്തി സംരക്ഷിക്കുന്നതിൽ മികവ് പുലർത്തിയ വ്യക്തികളെ ചടങ്ങിൽ ആദരിക്കുകയും, ചടങ്ങിൽ സന്നിഹിതരായ നൂറിലേറെ പേർക്ക്  തൈകൾ വിതരണം ചെയ്തു.

പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  എം.എസ്. അലിയാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നെജി ഷാനവാസ് പരിസ്ഥിതി ദിന സന്ദേശം നൽകി.അസീസ് കുന്നപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ, പുനർജ്ജനി കോഓർഡിനേറ്റർ ഷംന സ്വാഗതവും സഹീർമേനാമറ്റം, അശ്വിൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.