Sat Aug 08, 2026 1:38 pm
FLASH
X

രുഗ്മിണി നഴ്‌സിംഗ് കോളേജില്‍ ഫല വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

HOME / Kerala June 6, 2025

തിരുവനന്തപുരം/വെള്ളറട :വെള്ളറട രുഗ്മിണി മെമ്മോറിയല്‍  നഴ്‌സിംഗ് കോളേജില്‍ പരിസ്ഥിതി ദിന ആഘോഷം സംഘടിപ്പിച്ചു. ഇന്നലെ കോളേജ് ഡയറക്ടര്‍ ഡോ സി. എ. മോഹനന്‍  ഫലവൃക്ഷതൈ നട്ട്  പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു.  വൈസ് ചെയര്‍മാന്‍ ഡോക്ടര്‍ ദേവിക, പ്രിന്‍സിപ്പല്‍ പ്രൊഫ : ഡോക്ടര്‍ യൂജിന്‍,  അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എമില്‍ഡാ. ഡോക്ടര്‍ കിഷ,  നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളും പരിസ്ഥിതി ദിന ആഘോഷ പരിപാടിയില്‍ പങ്കെടുത്തു. കോളേജിന്റെ ചുറ്റുപാടുമുഴുവനും നൂറിലധികം ഫലവൃക്ഷതൈകളാണ്  പരിസ്ഥിതി ദിന ആഘോഷത്തിന്റെ ഭാഗമായി നട്ടത്.ചിത്രം.പരിസ്ഥിതി ദിന ആഘോഷം കോളേജ് ഡയറക്ടര്‍ ഡോ. സി. എ. മോഹനന്‍  ഫലവൃക്ഷതൈ നട്ട്  പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നു.