Sat Aug 08, 2026 3:27 pm
FLASH
X

വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു.

HOME June 6, 2025

തിരുവനന്തപുരം : പ്രീ പ്രൈമറി വിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര ശിക്ഷ കേരളവും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നെയ്യാറ്റിൻകര ബി. ആർ. സി. യുടെ നേതൃത്വത്തിൽ  പത്ത് ലക്ഷം രൂപ വിനിയോഗിച്ച് പൂർത്തിയാക്കിയ വർണ്ണക്കൂടാരം പ്രവർത്തന ഉദ്ഘാടനം നെയ്യാറ്റിൻകര എം എൽ എ. ശ്രീ. കെ.ആൻസലൻ നിർവഹിച്ചു. നെയ്യാറ്റിൻകര  നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോക്ടർ എം.എ.സാദത്ത് അധ്യക്ഷത വഹിച്ചു.

സി. പുഷ്പലീല വാർഡ് കൗൺസിലർ  പി.ടി.രത്നരാജ് ഹെഡ്മാസ്റ്റർ ഷിബു പ്രേംലാൽ.ഇഎ ഇ ഒ നെയ്യാറ്റിൻകര ഗീത വി എസ് നായർ ബി പി സി നെയ്യാറ്റിൻകര സജീവ് സത്യൻ എസ്. ആർ പി ടി എപ്രസിഡന്റ് ജോയ്.ഡി എസ് എം സി ചെയർമാൻ ബെൻറെജി എ എസ് ട്രെയിനർ ആനന്ദകുമാർ എസ്  ട്രെയിനർ അജിതകുമാരി.എസ് കോഡിനേറ്റർ ലേഖ. ജെ  കോഡിനേറ്റർ സുജ.ബി. സ്റ്റാഫ് സെക്രട്ടറി ഷിബു.ആർ കൺവീനർ)ലേഖ.പി. പ്രീ പ്രൈമറി ടീച്ചർ എന്നിവർ പ്രസംഗിച്ചു.