തിരുവന്തപുരം : ആശാ വർക്കർമാരുടെ രാപകൽ സമരത്തിൻ്റെ 114-ാം ദിവസം കെ. എസ്. ഇ വർക്കേഴ്സ് യൂണിയൻ അഭിവാദ്യമർപ്പിച്ച് സെക്രട്ടേറിയറ്റ് പടിക്കലെ സമരവേദിയിലേക്ക് പ്രകടനം നടത്തി. യൂണിയൻ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി ബോണിഫസ് ബെന്നി നേതാക്കളായ വി.ടി ശശി, അനിൽ പ്രസാദ് , ജെ സുരേഷ്, എഡ്വിൻ ജോർജ്ജ്, പി.കെ. സജി, കെ.വി. രാജീവൻ, ജിമ്മി ജോൺ, പി.ടി.സെയ്ദലവി തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ച് പ്രസംഗിച്ചു. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം ബിന്ദു .ബി നന്ദി രേഖപ്പെടുത്തി.



