കോതമംഗലം : നെല്ലിമറ്റം എംബിട്സ് എഞ്ചി. കോളേജിന് സമീപം മൂന്നാറിൽ നിന്ന് ബാംഗ്ലൂർക്ക് പോകുകയായിരുന്ന KL15A2377 കെ എസ് ആർ ടി സി സ്വിഫ്റ്റ് ഡിലാക്സ് എയർ ബസിന് തീ പിടിച്ചു. ചൊവ്വെ വൈകിട്ട് 5.30 ടെയാണ് സംഭവം.ബസ്സിന്റെ പുറകുവശത്തെ ടയർ ,ഡ്രമ്മും പൊട്ടിയാണ് തീപിടിച്ചത്. കോതമംഗലം അഗ്നി രക്ഷ നിലയത്തിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സതീഷ് ജോസിന്റെ നേതൃത്വത്തിൽ തീ, കെടുത്തി യാത്രക്കാരെ മറ്റൊരു വാഹനത്തിൽ കയറ്റി വിടാൻ നിർദ്ദേശിക്കുകയും ചെയ്തു



