തിരുവനന്തപുരം : തിരുപുറം പഞ്ചായത്ത് ആയുര്‍വേദ ഡിസ്‌പെന്‍സറി ദേശീയ പുരസ്‌കാരം നേടി.അടിസ്ഥാന സൗകര്യ വികസനം,രോഗികളുടെ സൗഹൃദ സേവനം,രോഗി സുരക്ഷ ഔഷധ ഗുണമേന്മ,അണുബാധ നിയന്ത്രണം എന്നീ സേവനങ്ങളുടെ വിലയിരുത്തലുകളെ തുടര്‍ന്നാണ് എന്‍. ബി . എച്ച് അംഗീകാരം ലഭിച്ചത്. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ഷീന . എസ് .ദാസ് അംഗീകാരം ഏറ്റുവാങ്ങി. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.ഇന്ദു .ജി .കുമാര്‍, ഡോ. മിനു ചിത്ര .വി. എല്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വസന്ത എന്നിവര്‍ പങ്കെടുത്തു



