Sat Aug 08, 2026 9:03 pm
FLASH
X

എം.ബി.എ. വിദ്യാര്‍ഥി ലഹരിയുമായി  പിടിയില്‍

HOME / Kerala May 26, 2025

പാറശ്ശാല: എം.ബി.എ. വിദ്യാര്‍ഥി ലഹരിയുമായി പാറശാലയില്‍ പിടിയിലായി. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കടക്കുന്നതിനിടയില്‍ ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഞായറാഴ്ച രാവിലെ ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ വച്ചാണ് 13 ഗ്രാം എം.ഡി.എം.എ. പിടികൂടിയത്. എം.ബി.എ. വിദ്യാര്‍ത്ഥിയായ പൂവച്ചല്‍ സ്വദേശി മോബിന്‍ ജോര്‍ജ്ജ് (25) ആണ് പാറശാല പോലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 13 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ. കണ്ടെത്തിയത്. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.


പിടിയിലായ പ്രതി ബെംഗളൂരുവില്‍ നിന്ന് ഹോള്‍സെയില്‍ ആയി ലഹരി മരുന്ന് കേരളത്തിലേക്ക് എത്തിച്ച് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ലഹരി ഉപയോഗവും വില്‍പ്പനയും വര്‍ധിച്ച സാഹചര്യത്തില്‍ പോലീസും എക്‌സൈസും വ്യാപക പരിശോധനയാണ് നടത്തുന്നത്. ഡാന്‍സാഫ് എസ്.ഐ.റസല്‍രാജ്, പ്രേംകുമാര്‍, ശരണ്‍, നിവില്‍രാജ്, പത്മകുമാര്‍,പാറശ്ശാല സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സജി, സബ് അന്‍സ്പക്ടര്‍ ദീബുവിന്റ നേത്രത്വത്തിലുള്ള സംഘമാണ് പിടികൂടിയത്