പാറശ്ശാല:ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പില്‍ ബൈക്കിലെത്തിയ രണ്ടാം സംഘം ജീവനക്കാരന്റെ ബാഗ് തട്ടിപ്പറിച്ച് കടന്നുകളഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ 1.10 ന് നെയ്യാറ്റിന്‍കര ഗ്രാമത്ത് ആയിരുന്നു സംഭവം.പെട്രോള്‍ നിറയ്ക്കാന്‍ എന്നരീതിയില്‍ പെട്രോള്‍ പമ്പിനുള്ളില്‍ ബൈക്കില്‍ എത്തിയ ഹെല്‍മെറ്റ് ധരിച്ച രണ്ട് യുവാക്കളില്‍ ഒരാള്‍ ജീവനക്കാരനോട് സംശയം ചോദിക്കാന്‍ അടുത്തെത്തുകയും മറ്റൊരു യുവാവ് ബൈക്കില്‍ ഇരുന്നുകൊണ്ട് വാഹനത്തെ സ്റ്റാര്‍ട്ടിങ്ങില്‍ നിര്ത്തിയിരിക്കുകയുമായിരുന്നു.ഇതിനിടയില്‍ ജീവനക്കാരന്റെ പണമടങ്ങിയ ബാഗ് വേഗത്തില്‍ തട്ടിയെടുത്ത് ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.ജീവനക്കാരന് ബഹളം വച്ചതിനെ തുടര്‍ന്ന് പമ്പില്‍ ഉണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ ഓടിയെത്തിയെങ്കിലും അതിവേഗത്തില്‍ നെയ്യാറ്റിന്‍കര ഭാഗത്തേക്ക് യുവാക്കള്‍ ബൈക്കോടിച്ച് കടന്നു കളയുകയായിരുന്നു.സമാനമായ രീതിയില്‍ മുമ്പും നെയ്യാറ്റിന്‍കരയില്‍ കടയാടച്ച് വീട്ടിലേക്ക് വരികയായിരുന്ന മധ്യവയസ്കയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ സംഘത്തിലെമോഷ്ടാക്കളാണോയെന്ന്പൊലീസ് പരിശോധിച്ചു വരുന്നു. മോഷ്ടാക്കള്‍ രക്ഷപ്പെട്ട ഭാഗത്തേക്ക് പൊലീസ്സി. സി.ടി.വി.ദൃശ്യങ്ങളുടെ സഹായത്താല്‍ അന്വേഷണം നടത്തിവരുന്നു. പൊലീസ്കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



