Sat Aug 08, 2026 9:52 pm
FLASH
X

കൊച്ചുവേളി  റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു  കഞ്ചാവ് കണ്ടെത്തി

HOME / Kerala May 25, 2025

തിരുവനന്തപുരം : പേട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് എക്‌സൈസും തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംയുക്തമായി നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തി. സ്റ്റേഷനിലെ 4, 5 പ്ലാറ്റ് ഫോമുകള്‍ക്കിടയില്‍ യാത്രക്കാര്‍ക്കുള്ള സീറ്റിനടിയില്‍ നിന്നാണ് 1.200 കിലോ കഞ്ചാവ് കണ്ടെത്തിയത്. ട്രെയിന്‍ കോച്ചുകള്‍, പാസഞ്ചേഴ്‌സ് ലൗഞ്ച്, വെയിറ്റിംഗ് റൂമുകള്‍ എന്നിവയായിരുന്നു സംയുക്തപരിശോധനയില്‍ ഉള്‍പ്പെട്ടിരുന്നത്. തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്. ഹരികൃഷ്ണന്‍, റെയില്‍വേ പോലീസ് സി.ഐ ആര്‍.എസ് രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ ആര്‍.സി സജിന്‍, അസി. എസ്.ഐമാരായ എം.ടി ജോസ്, എസ്. ബാബു എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു. സുരക്ഷിതമായി പായ്ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. വേളി, ശംഖുംമുഖം, തുമ്പ, പേട്ട, ചാക്ക തുടങ്ങിയ ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പനയ്ക്കാണ് കഞ്ചാവ് എത്തിച്ചതെന്നാണ് എക്‌സൈസ് സംഘം കരുതുന്നത്. കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ സി.സി.ടി.വി സംവിധാനം ഉണ്ടെങ്കിലും പ്‌ളാറ്റ്‌ഫോമുകളിലേക്ക് ക്യാമറകളുടെ വ്യൂ ഇല്ലാത്തതു മനസ്സിലാക്കിയവരാണ് സുരക്ഷിതമെന്നു കരുതി കഞ്ചാവ് സൂക്ഷിച്ചതെന്ന് കരുതുന്നു.