പാറശ്ശാല: പാറശാല കൊറ്റാമത്തെ ലോട്ടറി ഏജന്‍സി സ്റ്റാള്‍ ആണ് അടിച്ച് തകര്‍ത്തത്. രണ്ടംഗം സംഘമാണ് ഈ മാസം പതിനാറാം തീയതി രാത്രി 9 മണിയോടുകൂടി ആക്രമണം നടത്തിയത്. ഇവര്‍ സ്റ്റാള്‍ അടിച്ചു തീര്‍ക്കുകയും ഷീറ്റുകള്‍ വലിച്ചു പുറത്തിടുകയും ഇലക്ട്രിക് ബള്‍ബുകള്‍ ഉള്‍പ്പെടെ വലിച്ചെറിയുകയും ചെയ്തു. പരശുവയ്ക്കല്‍ കൊറ്റാമം തുണ്ട് വിളവീട്ടില്‍ രമ്യ എന്ന വീട്ടമ്മയുടെ ലോട്ടറിക്ക ടയാണ് തകര്‍ക്കപ്പെട്ടത് ലോട്ടറി സ്ഥിതി ചെയ്യുന്ന വസ്തു സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് രമ്യ പറയുന്നു. ഈ വസ്തു സംബന്ധിച്ച് തന്റെ കുടുംബവും ആക്രമണം നടത്തിയവരുമായി കോടതില്‍ സിവില്‍ കേസ് നിലനില്‍ക്കുകയാണ്. ഇതു സംബന്ധിച്ച് തങ്ങള്‍ക്കനുകൂലമായ ഇടക്കാല ഉത്തരവും ലഭ്യമായിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.മുന്‍പും പലതവണ ഇക്കാരണത്താല്‍ ആക്രമണത്തിന് ശ്രമിച്ചിട്ടുണ്ടെന്നും രമ്യ പാറശ്ശാല പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.ചിത്രം.കൊറ്റാമത്തെ ലോട്ടറി ഏജന്‍സി സ്റ്റാള്‍ ആണ് അടിച്ച് തകര്‍ത്ത നിലയില്‍.



