Sat Sep 19, 2026 10:05 pm
FLASH
X

വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

HOME / National May 21, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കാലവർഷത്തിന് മുന്നോടിയായുള്ള മഴയാണ് ഈ ദിവസങ്ങളിൽ ലഭിക്കുന്നത്. കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ സജ്ജരായിരിക്കാൻ കേരള സർക്കാർ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ഉടൻ ആരംഭിക്കുമെന്ന് ഐഎംഡി പ്രവചിച്ചു, തെക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ട്. രാജസ്ഥാൻ, ഹരിയാന, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഉഷ്ണതരംഗ, പൊടിക്കാറ്റ് മുന്നറിയിപ്പുകൾ ഇപ്പോഴും നിലവിലുണ്ട്.  അടുത്ത 4 മുതൽ 5 ദിവസത്തിനുള്ളിൽ കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിക്കുമെന്ന് ഐഎംഡി പ്രവചിച്ചു.